Tuesday, November 30, 2021

Latest Posts

പ്രമുഖ സന്യാസി നേതാവ് നരേന്ദ്ര ഗിരി ആത്മഹത്യ ചെയ്തു

അഖില്‍ ഭാരതീയ അഖാഡ പരിഷതിന്റെ മേധാവി നരേന്ദ്ര ഗിരിയെ സ്വവസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ സന്യാസി വിഭാഗത്തിന്റെ മേധാവിയായിരുന്നു അദ്ദേഹം. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലുള്ള അദ്ദേഹത്തിന്റെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നിരാശ കാരണമാണ് മരിക്കുന്നതെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. മരണ ശേഷം ആശ്രമവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്ത് ചെയ്യണമെന്ന് വില്‍പത്രം പോലെ ആത്മഹത്യാ കുറിപ്പിലുണ്ട്.

അതിനിടെ, അദ്ദേഹത്തിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ അനുശോചിച്ചു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.