Saturday, November 27, 2021

Latest Posts

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകൾക്ക് പോലും മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റർ പുറത്തിറക്കാനാകുന്നില്ല; കേരളം താലിബാൻ യുഗത്തിലേക്കോ?: കെ സുരേന്ദ്രൻ

മലപ്പുറം ജില്ലയിലെ കോൺഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാൻ മനസാണുള്ളതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകൾക്ക് പോലും മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റർ പുറത്തിറക്കാനാകുന്നില്ല. പിന്നെന്ത് മതേതരത്വത്തെകുറിച്ചാണ് ഇവർ പറയുന്നത്?

പെൺകുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എംഎസ്എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തത്? ഇതാണ് താലിബാനിസമെന്നും സുരേന്ദ്രൻ പറഞ്ഞു. ഹരിത വിഷയത്തിൽ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണെന്നും, ഹരിതയിൽ നടപ്പായത് താലിബാൻ രീതിയാണെന്നും അദ്ദേഹം വിമർശിച്ചു.താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.കെ സുധാകരനല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.