Wednesday, December 8, 2021

Latest Posts

കോണ്‍ഗ്രസിന്റെ മതനിരപേക്ഷത എന്തെന്ന് കേരളം കണ്ടതാണ്; നാർക്കോട്ടിക്ക് വിവാദം അടഞ്ഞ അധ്യായം; എ വിജയരാഘവന്‍

പാലാ ബിഷപ്പിൻറെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശ വിവാദത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. വിവാദ വിഷയം അടഞ്ഞ അധ്യായമാണ്. ചിലര്‍ അത് കുത്തിപ്പൊക്കിക്കൊണ്ടുവരുന്നതില്‍ ഗൂഡ ലക്ഷ്യം ഉണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ബിജെപി വര്‍ഗീയമായി ജനങ്ങളെ ചേരിതിരിക്കാന്‍ ശ്രമിക്കുകയാണെന്നും ആ ശൈലി കോണ്‍ഗ്രസും പിന്തുടരുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു. വി ഡി സതീശനും രമേശ് ചെന്നിത്തലയും അതാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ നിലപാട് വ്യക്തമായി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിന്റെ മതനിരപേക്ഷത എന്തെന്ന് കേരളം കണ്ടതാണെന്നും അദ്ദേഹം പരിഹസിച്ചു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.