Wednesday, December 8, 2021

Latest Posts

കാസർകോട് എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസ്; ജാമിയ സാദിയ സ്‌കൂളിലെ അധ്യാപകന്‍ അറസ്റ്റില്‍

മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനാണ് മുംബൈയില്‍ നിന്ന് അറസ്റ്റിലായത്. ഫോണ്‍ ട്രാക്ക് ചെയ്താണ് ഒളിത്താവളത്തില്‍ നിന്ന് ഉസ്മാനെ മേല്‍പ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഈ മാസം എട്ടാം തീയതിയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ദീനും ഇബാദത്തും ഉള്ള കുട്ടികളെ വാർത്തെടുക്കുന്ന മേല്‍പ്പറമ്പ് ജാമിയ സാദിയ സ്‌കൂളിലെ അധ്യാപകനാണ് അറസ്റ്റിലായ ഉസ്മാൻ

ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ ഉസ്മാന്‍ എന്ന അധ്യാപകന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.മകളുടെ മരണത്തിനിടയാക്കിയ അധ്യാപകന് തക്കതായ ശിക്ഷ ലഭിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്മേല്‍പ്പറമ്പ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടി ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോണ്‍ സൈബര്‍ സംഘം പരിശോധിച്ചു വരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ നാലിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ബേക്കല്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ മേല്‍പ്പറമ്പ് സിഐ ഉത്തംദാസിനാണ് അന്വേഷണ ചുമതല. തനിക്കെതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍തന്നെ ആദൂര്‍ സ്വദേശിയായ അധ്യാപകന്‍ ഉസ്മാന്‍ ഒളിവില്‍ പോയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചുവയുള്ള ചാറ്റിംഗിലൂടെ അധ്യാപകന്‍ പിന്തുടര്‍ന്നിരുന്നതായാണ് ആരോപണം. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇത് മനസിലാക്കിയ പിതാവ് സ്‌കൂള്‍ പ്രിന്‍സിപ്പലിനെ വിവരം ധരിപ്പിച്ചിരുന്നു. അന്ന് രാത്രി വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്. പെണ്‍കുട്ടിയോട് ആത്മഹത്യ ചെയ്യാന്‍ അധ്യാപകന്‍ പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.

ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടിക്ക് എതിരായ സന്ദേശങ്ങളും ഇയാൾ പ്രചരിച്ചരുന്നു. പെണ്‍കുട്ടി തന്നെ കുടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയ വഴി അധ്യാപകന്റെ വിശദീകരണം. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ്ഇയാള്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപകീര്‍ത്തി സന്ദേശങ്ങള്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്ന ഇയാളുടെ സൈബർ കോയമാർക്കെതിരെയും ശക്തമായ നടപടി ഉണ്ടാകും.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.