Tuesday, November 30, 2021

Latest Posts

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ്(85) അന്തരിച്ചു. കൊച്ചു കടവന്ത്രയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. കേരള ഭൂഷണ്‍, ദി ഹിന്ദു, യു എന്‍ ഐ എന്നിവിടങ്ങളിലെ ലേഖകനായിരുന്നു. ദീര്‍ഘനാള്‍ മംഗളം ജനറല്‍ എഡിറ്റര്‍ കൂടിയായിരുന്നു ആയിരുന്നു കെ എം റോയ്.

രണ്ടുതവണ പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ്, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും കെ എം റോയ് പ്രവര്‍ത്തിച്ചിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിൽ എം എ വിദ്യാർഥിയായിരിക്കെ 1961ൽ കേരളപ്രകാശം പത്രത്തിൽ സഹപത്രാധിപരായാണ് മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചത്. ദേശബന്ധു, കേരളഭൂഷണം, എക്കണോമിക് ടൈംസ്‌, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു എൻ ഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു.

മൂന്ന് നോവല്‍ രണ്ട് യാത്ര വിവരണങ്ങള്‍ എന്നിവ അടക്കം12 പ്രധാന കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അമേരിക്കൻ ഫൊക്കാന അവാർഡ്, പ്രഥമ സി പി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം, ബാബരി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ മുഖപ്രസംഗത്തിന് 1993-ലെ മുട്ടത്തുവർക്കി അവാർഡ് അവാർഡ്, ശിവറാം അവാർഡ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്‌ടൈം അവാർഡ് അടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചു.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.