Friday, December 3, 2021

Latest Posts

‘ദ് അണ്‍നോണ്‍ വാരിയര്‍’ ഉമ്മന്‍ ചാണ്ടിയുടെ ജീവിത കഥപറയുന്ന ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറങ്ങി

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി ‘ദ അണ്‍നോണ്‍ വാരിയര്‍’ന്റെ ടീസര്‍ പുറത്തിറങ്ങി. ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബുല്‍ റഹ്‌മാന്‍ ആണ്.

ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലൊരുക്കിയ ഡോക്യുമെന്ററി ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങും. ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണ് നിര്‍മാണം. രചന നിര്‍വഹിച്ചിരിക്കുന്നത് നിബിന്‍ തോമസും അനന്തു ബിജുവുമാണ്. അനീഷ് ലാല്‍ .ആര്‍.എസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. 13 മിനിറ്റാണ് ഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം.

സംഗീത സംവിധാനം അശ്വിന്‍ ജോണ്‍സണ്‍, എഡിറ്റിങ് നസീം യൂനസ്, കലസംവിധാനം ഏബല്‍ ഫിലിപ്പ് സ്‌കറിയ, പ്രൊഡക്ഷന്‍ കോഡിനേറ്റര്‍ ഷോബിന്‍ സി.സാബു. എല്‍സ പ്രിയ ചെറിയാന്‍, ഷാന ജെസ്സന്‍, പ്രപഞ്ചന എസ്.പ്രിജു എന്നിവരാണ് ഡോക്യുമെന്ററിയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.