Friday, December 3, 2021

Latest Posts

രവി പിള്ളയുടെ മകന്റെ വിവാഹ ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു: ഹൈക്കോടതി

പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടതായി ഹൈക്കോടതി. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുത്തു. ഗുരുവായൂര്‍ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ് നടത്തിയത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ 12 പേര്‍ മാത്രമേ വിവാഹത്തില്‍ പങ്കെടുക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശം നിലവിലുണ്ടായിട്ടും നിരവധി പേരാണ് പങ്കെടുത്തത്. വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്നും ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രനും, കെ ബാബുവും അടങ്ങുന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വിവാഹം നടത്തുന്നതിന് വേണ്ടി, ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ ഓഡിറ്റോറിയമാക്കി മാറ്റിയെന്നും കോടതി പറഞ്ഞു. എല്ലാ വിശ്വാസികള്‍ക്കും ഗുരുവായൂരില്‍ ഒരേ പോലെ കല്യാണം നടത്താന്‍ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

വിശ്വാസികളില്‍ ഭരണഘടനാ പദവി ഉള്ളവര്‍ എന്നോ കൂലിപ്പണിക്കാര്‍ എന്നോ ഇല്ല. ഇക്കാര്യത്തില്‍ എന്തെങ്കിലും വിവേചനമുണ്ടായോ എന്ന് പരിശോധിക്കും. മൂന്ന് കല്യാണമണ്ഡപത്തില്‍ ഒന്ന് ഈ കല്യാണത്തിന് മാത്രമായി മാറ്റിവച്ചോ എന്നും ആ ദിവസം എത്ര വിവാഹ ചടങ്ങുകള്‍ നടന്നുവെന്നും കോടതി ചോദിച്ചു. സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരെ നടപ്പന്തലില്‍ കയറ്റിയോ എന്ന് ദൃശ്യങ്ങള്‍ പരിശോധിക്കവേ കോടതി ആരാഞ്ഞു. എന്നാല്‍ സുരക്ഷാ ഡ്യൂട്ടി നോക്കിയത് ദേവസ്വം ജീവനക്കാര്‍ ആണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.





Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.