Tuesday, November 30, 2021

Latest Posts

മതം ഉപേക്ഷിച്ചവനെ കൊല്ലാൻ പഠിപ്പിക്കുന്ന പാഠഭാഗം കേരളത്തിലെ മദ്രസകളിലും പഠിപ്പിക്കുന്നുണ്ടെന്ന് സി എം ലിയാക്കത്തലി

മതം ഉപേക്ഷിച്ചവരെ കൊല്ലാൻ പഠിപ്പിക്കുന്ന ഒരു മതമാണ് ഇസ്ളാം എന്നും മതം ഉപേക്ഷിച്ചവനെ കൊല്ലാൻ ആഹ്വാനം ചെയ്യുന്ന പാഠഭാഗം കേരളത്തിലെ മദ്രസകളിലുൾപ്പെടെ ഇപ്പോഴും പഠിപ്പിക്കുന്നുണ്ടെന്നും സിഎം ലിയാക്കത്തലി. സ്വത്രന്ത്രചിന്തകനും മതവിമർശകനും ആയ അബ്ദുൽ കാദർ പുതിയങ്ങാടിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘവും, സ്വതന്ത്രചിന്തകരും, മതരഹിതരുടെ കൂട്ടായ്‌മയായ നോൺ റിലീജിയസ് സിറ്റിസൺസും, ഇസ്ലാമതത്തിൽ നിന്നും പുറത്ത് വന്നവരുടെ കൂട്ടായ്മയായ കേരള എക്സമുസ്ലിം കൂട്ടായ്മയും സംയുക്തമായി എറണാകുളം പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ലിയാക്കത്തലി.

കൊറോണായയതിനാൽ മദ്രസ പഠനവും ഓൺലൈൻ ആയിരുന്നു. ഈ പാഠഭാഗം ഉൾപ്പെടെ വീഡിയോയിലാക്കിയ മതപഠന ക്ളാസുകൾ ഓൺലൈനിൽ അവൈലബിൾ ആണെന്നും, ഇപ്പോൾ നിലവിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന മദ്രസ പാഠപുസ്തകങ്ങൾ മാർക്കറ്റിൽ വാങ്ങാൻ കിട്ടുമെന്നും ആർക്കും വാങ്ങി പരിശോധിക്കാവുന്നതാണെന്നും ലിയാക്കത്തലി പറഞ്ഞു. ഇന്ത്യയെപ്പോലെ ഒരു മതേതര രാജ്യത്ത് മതം ഉപേക്ഷിക്കുന്നവരെ കൊന്നുകളയണമെന്ന് കൊച്ചുകുട്ടികളെ പഠിപ്പിക്കുന്നത് രാജ്യദ്രോഹമാണെന്നും ഇത്തരത്തിലുള്ള മതപഠന ക്‌ളാസുകൾ ഇൻഡ്യൻ ജനാധിപത്യത്തിനുതന്നെ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് നിസ്കരിക്കാത്തവരെ കൊന്നുകളയണമെന്ന് കുട്ടികളെ പഠിപ്പിച്ചിരുന്നെന്നും അത് പിന്നീട് വിവാദമായതോടെ പിൻവലിച്ചെങ്കിലും മതം മാറുന്നവരെ കൊല്ലാൻ ഇപ്പോഴും പഠിപ്പിക്കുന്നുണ്ടെന്നു ലിയാക്കത്തലി പറഞ്ഞു. ഇത്തരക്കാരായ കേരളാ താലിബാനികളാണ് അബ്ദുൽ കാദർ പുതിയങ്ങാടിയെ ദുബൈയിൽ ജയിലിലാക്കിയത്.

മതത്തിന് അതീതമായി മനുഷ്യരെ ഒന്നായി കാണണമെന്ന ആശയമാണ് അബ്ദുൽ കാദർ പ്രചരിപ്പിച്ചത്. ഖുർ ആനിലും ഹദീസിലുമുള്ള മനുഷ്യത്വ വിരുദ്ധമായ ആശയങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടതിനാണ് അദ്ദേഹത്തെ മൂന്ന് മാസത്തോളമായി ദുബൈ പോലീസ് കസ്റ്റഡിയിൽ വെച്ചതും ഇപ്പോൾ മൂന്ന് വർഷം തടവിന് വിധിച്ചതും. അബ്ദുൽ കാദർ വർഷങ്ങൾക്ക് മുൻപിട്ട പോസ്റ്റുകൾ ഉൾപ്പെടെ അറബിയിലേക്ക് വിവർത്തനം ചെയ്ത് പോലീസിൽ പരാതിനൽകാൻ കേരളത്തിലെ ഒരു ഇസ്ലാമിക പണ്ഡിതനടങ്ങുന്ന ജിഹാദി സംഘമാണ് നേതൃത്വം കൊടുത്തത്.
എന്നാൽ ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും മുറവിളികൂട്ടുന്നവർ ഒരു ഇൻഡ്യൻ പൗരനെ ഇസ്ലാമിക രാജ്യത്ത് അഭിപ്രായം പറഞ്ഞതിൻറെ പേരിൽ ശരിഅത്ത് നിയമപ്രകാരം മതനിന്ദ കേസിൽ കുരുക്കിയ ഇരട്ടത്താപ്പ് വെളിവായതോടെ അത് സംഘപരിവാറിന്റെ തലയിൽ കെട്ടിവെക്കാനും വീണ്ടും വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനുമാണ് ശ്രമിച്ചത്. എന്നാൽ ആരാണിത് ചെയ്തതെന്ന് തങ്ങൾക്ക് വ്യക്തമായിക്കഴിഞ്ഞു എന്നും ദുബൈ പോലീസ് പലതവണ പരാതിനൽകിയിട്ടും കേസെടുക്കാതെ ഒഴിവാക്കിവിട്ടിട്ടും മതപരമായ ഇടപെടൽ നടത്തി വലിയ പ്രഷർ ചെലുത്തിയാണ് അബ്ദുൽ കാദറിനെ അറസ്റ്റ് ചെയ്യിപ്പിച്ചത്. ചെയ്ത കാര്യങ്ങൾ മറ്റുള്ളവരുടെ തലയിൽ വെക്കാതെ സ്വയം ഏൽക്കാനുളള മാന്യതയെങ്കിലും കാണിക്കണമെന്നും ലിയാക്കത്തലി പറഞ്ഞു.

ഇത് കേവലം അബ്ദുൽ കാദറിൻറെ കാര്യത്തിൽ മാത്രം നടന്ന ഒറ്റപ്പെട്ട ഒരു സംഭവമായി ലഘൂകരിച്ച് കാണരുത്. ഇസ്ലാമിസ്റ്റുകളുടെ ആസൂത്രിതമായ ഒരു പദ്ധതിയാണെന്നും ഇൻഡ്യ ഭീകരനായി പ്രഖ്യാപിച്ച ഇന്ത്യയിൽ താമസിക്കാൻ പോലും അനുവാദമില്ലാത്ത സക്കീർ നായിക്ക് ഇൻഡ്യ ഉൾപ്പെടയുള്ള രാജ്യങ്ങളിലെ മത രഹിതരും അന്യമതസ്ഥരുമായ ആളുകളെ ഇസ്ളാമിക രാജ്യങ്ങളിൽ എത്തുമ്പോൾ കേസിൽ കുടുക്കാൻ ആഹ്വാനം ചെയ്യുന്ന വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കേരളത്തിലും സക്കീർ നായിക്കിന്റെ അനുയായികളായ ജിഹാദികൾ ഉണ്ടെന്ന് ഇതോടെ വെളിവായിരിക്കുകയാണ്.
മതം ഉപേക്ഷിക്കുന്നവനെ കൊല്ലണമെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ളാം. അത് കൊച്ചുകുട്ടികളെ വരെ മദ്രസകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു മതം ജനാധിപത്യ പൊതുസമൂഹത്തിൽ ഇറങ്ങിനിന്നിട്ടു പറയും ഇസ്ലാം സമാധാനത്തിൻറെ മതം ആണെന്ന്. ആ ഇരട്ടത്താപ്പ് സമൂഹം തിരിച്ചറിയണം എന്നും ലിയാക്കത്തലി പറഞ്ഞു.

തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് അബ്ദുൾ കാദർ പുതിയങ്ങാടിക്ക് നേരിടേണ്ടിവന്നത്. ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്ത് എല്ലാ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും അനുഭവിച്ചുകൊണ്ട് ജീവിക്കുന്ന കേരളത്തിലെ ഇസ്ലാമിസ്റ്റുകളാണ് യുഎഇയിൽ മലയാളിയായ ഒരാളെ അഭിപ്രായം പറഞ്ഞതിന്റെപേരിൽ ജയിലിലാക്കിയതെന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ എൻ അനിൽകുമാർ പറഞ്ഞു. നാട്ടിൽ മനുഷ്യാവകാശത്തെ കുറിച്ചും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ചിലരാണ് ഒരു ഇസ്ളാമിക രാഷ്ട്രത്തിൽവെച്ച് ഒരാളെ മതനിന്ദാ കേസിൽകുടുക്കി ജിഹാദികൾ തനിനിറം വെളിവാക്കിയിരിക്കുന്നത്. തികഞ്ഞ മനുഷ്യാവകാശ ലംഘനമാണ് അബ്ദുൽ കാദർ നേരിടേണ്ടിവന്നത്. കേരള സർക്കാരും കേന്ദ്രസർക്കാരും ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും കേരളീയ പൊതുസമൂഹവും മാദ്ധ്യമ പ്രവർത്തകരും ഇസ്ലാമിക തീവ്രവാദികളുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞു അബ്ദുൾ കാദറിൻറെ മോചനത്തിനായി സഹകരിക്കണെമന്നും കെ എൻ അനിൽകുമാർ പറഞ്ഞു. കേരള യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശൂരനാട് ഗോപൻ നോൺ റിലീജിയസ് സിറ്റിസൺസ് ഗ്രൂപ്പ് അധ്യക്ഷൻ ആരിഫ് ഹുസൈൻ തിരുവോത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ശാസ്ത്ര ബോധം വളർത്തേണ്ടത് ഒരു ഇന്ത്യൻ പൗരൻറെ രാഷ്ട്രത്തോടുള്ള കടമയായിട്ടാണ് ഭരണഘടയിൽ ഉള്ളത്. അത്തരത്തിൽ ചിന്തിക്കുന്നവർക്ക് അതിന് നേരെ കടകവിരുദ്ധമായ മതങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാനാവില്ല. അബ്ദുൾഖാദർ ചെയ്തത് ഖുറാനിൽ അറബിയിൽ എഴുതിവെച്ചിട്ടുള്ള കാര്യങ്ങൾ പച്ച മലയാളത്തിൽ എഴുതിവെക്കുകമാത്രണ്. അത് അപമാനകരമായി തോന്നുന്നത് അവരുടെ മതഗ്രന്ഥത്തിൽ എഴുതിവെച്ചിരിക്കുന്നത് അത്തരത്തിൽ ഉള്ള അപമാനകരമായ സംഗതികൾ ആണെന്നുള്ളത് കൊണ്ടാണെന്ന് തിരിച്ചറിയാൻ ആ മതത്തിൽപെട്ടവർക്ക് സാധിക്കുന്നില്ല എന്നതുകൊണ്ടാണെന്ന് നോൺ റിലീജിയസ് സിറ്റിസൺസ് ഗ്രൂപ്പ് അധ്യക്ഷൻ ആരിഫ് ഹുസൈൻ തിരുവോത്ത് പറഞ്ഞു.

ഒരാൾക്ക് മത വിശ്വാസിയായി ജീവിക്കാനുള്ള സ്വാതന്ത്ര്യമുള്ളതുപോലെ മതത്തിൽ വിശ്വസിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അബ്ദുൾഖാദറിന് സംഭവിച്ച കാര്യങ്ങൾ ഒരിക്കലും നമ്മുടെ രാജ്യത്ത് നടക്കില്ല. കരണം അത്തരത്തിൽ ഒരു പ്രൊട്ടെക്ഷൻ ഇൻഡ്യൻ ഭരണഘടന നമുക്ക് ഉറപ്പ് തരുന്നുണ്ട്. അതുകൊണ്ട് ഇത്തരത്തിൽ ഇവിടെ ചെയ്യാൻ കഴിയില്ലെന്നറിഞ്ഞുകൊണ്ട് മലയാളികളായ ഇസ്ലാമിസ്റ്റുകൾ അബ്ദുൾഖാദറിനെ യുഎഇയിൽ കേസിൽകുടുക്കുകയായിരുന്നു. ഇതെല്ലാം ചെയ്തത് ഇന്ത്യയിലെത്തുമ്പോൾ അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശത്തെ കുറിച്ചുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന ആളുകളാണ് എന്നത് വളരെ ഗൗരവത്തോടെ പൊതുസമൂഹം കാണണമെന്നും നമുക്കിടയിൽ ജീവിക്കുന്ന കപട മതേതര വാദികളായ ഇവരുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയാണെമന്നും ആരിഫ് ഹുസൈൻ തിരുവോത്ത് പറഞ്ഞു. മനുഷ്യാവകാശങ്ങൾ ഇൻഡ്യയിലും യുഎഇ യിലും ലോകത്തൊരിടത്തും വേറെയല്ലെന്നും. ലോകത്തെല്ലാ മനുഷ്യർക്കുമുള്ള മനുഷ്യാവകാശങ്ങൾ ഒന്നാണെന്നും ജിഹാദികൾ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെയും ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങളിലെയും യുക്തിവാദികൾ അബ്ദുൾ കാദർ പുതിയങ്ങാടിക്ക് നീതിലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വലിയ കാമ്പെയിൻ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. അതോടൊപ്പം അന്താരാഷ്ട്ര തലത്തിലുള്ള പല എത്തിസ്റ്റ് സംഘടനകളും വിഷയം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. യുഎഇ യുഎൻറെ മനുഷ്യാവകാശ ഉടമ്പടികളിൽ ഒപ്പിട്ടരാജ്യങ്ങളിൽ ഒന്നാണെന്നും അത് ലംഘിച്ചുകൊണ്ടാണ് അബ്ദുൾ കാദറിനെ ദുബൈയിൽ ജയിലിൽ അടച്ചിട്ടുള്ളത്. ആയതിനാൽ തന്നെ അന്താരാഷ്ട്രത്തലത്തിൽ ഈ വിഷയം ഉയർത്തിക്കൊണ്ടുവരാൻ ഒരുങ്ങുകയാണ് വിവിധ എത്തിസ്റ്റ് സംഘടനകൾ. അബ്ദുൾ കാദറിൻറെ മോചനത്തിനായി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും വേണ്ടകാര്യങ്ങൾ ചെയ്യുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.