Saturday, November 27, 2021

Latest Posts

രൂപതാ… അതിരൂപതാ…യുടെ ‘നിധി കമ്പനി’ തകർച്ചയിൽ; കമ്പനി രജിസ്റ്ററാർ നടപടിക്കൊരുങ്ങുന്നു

✍️ സന്തോഷ് ജേക്കബ്

വരാപ്പുഴ അതിരൂപതയുടെ നിയന്ത്രണത്തിൽ എറണാകുളം കേന്ദ്രീകരിച്ച് 2018ൽ തുടങ്ങിയ നവദർശൻ എഡ്യൂക്കേഷണൽ നിധി ലിമിറ്റഡ്. തുടങ്ങി രണ്ടു വർഷം കൊണ്ട് തകർച്ചയിലേക്ക് കൂപ്പ് കുത്തി.

അതിരൂപതയുടെ കീഴിൽ ഏതാനും ചില അച്ചൻമ്മാർ പ്രമോട്ടർമ്മാരായി കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന നവദർശൻ എഡ്യൂക്കേഷണൽ നിധി കമ്പനിയുടെ 2019-20 സാമ്പത്തിക വർഷത്തെ ഓഡിറ്റഡ് ചെയ്ത് കമ്പനി നിയമകാര്യ വകുപ്പിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം കമ്പനിയുടെ ആകെ മൂലധനം 57.66 ലക്ഷം രൂപ ആണ്. അതിൽ 2020 മാർച്ച് വരെയുള്ള നഷ്ടം 22.97 ലക്ഷം രൂപ.

അതായത് മൂലധനത്തിന്റെ 40% നഷ്ടം ആയി. അങ്ങനെ വരുമ്പോൾ ഈ നിലയ്ക്ക് ആണ് കമ്പനി പ്രവർത്തനം തുടരുന്നതെങ്കിൽ അടുത്ത ഒരു വർഷം കൂടി കഴിഞ്ഞാൽ കമ്പനിയുടെ മൂലധനം മുഴുവൻ കടം വിഴുങ്ങും.
നിയമം അനുസരിച്ച് ഒരു കമ്പനി രൂപീകരിച്ച് പ്രവർത്തനം നടത്തി വിജയിക്കാൻ അതിന് ഏതെല്ലാം മേഖലയിൽ പ്രവർത്തിക്കാം എന്തെല്ലാം നിഷിദ്ധമാണ് എന്നതിനെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടില്ലാതെ ഇങ്ങനെ ഒരു സംരംഭം തുടങ്ങിയതാണ് ഇന്നത്തെ ഈ അവസ്ഥയിലേക്ക് നയിച്ചത്.

സാധാരണക്കാരുടെ സമ്പാദ്യശീലം വളർത്തി അവർതന്നെ അവരുടെ സാമ്പത്തിക വളർച്ച മുൻനിർത്തി നിയമപ്രകാരം ബാങ്കിന്റെ എല്ലാ സ്വഭാവങ്ങളും നിലനിർത്തി പ്രവർത്തിക്കുന്ന ഒന്നാണ്. അതിന് കൃത്യമായ സെക്യൂരിറ്റി വാങ്ങി അംഗങ്ങളിൽ നിന്ന് സ്വീകരിച്ച നിക്ഷേപത്തിൽ നിന്ന് അംഗങ്ങൾക്ക് വായ്പ നൽകുകയാണ് നിധി കമ്പനിയുടെ സ്ഥാപിത ലക്ഷ്യം.

ഇപ്പോൾ കമ്പനി ഏകദേശം പതിനായിരത്തോളം അംഗങ്ങളിൽ നിന്ന് 7.00 കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്. ഇവർക്ക് നൽകിയിരിക്കുന്ന പാസ്ബുക്കുകളിൽ എത്ര ശതമാനം ആണ് പലിശ അർഹതയെന്ന് വ്യക്തമല്ല. അത് മാത്രമല്ല ഇവർക്ക് ഇവരുടെ അക്കൗണ്ടിൽ എത്ര രൂപ പലിശയായി ലഭിച്ചു എന്നും കാണാൻ കഴിയില്ല. ഇതെല്ലാം നിധി കമ്പനി നിയമപ്രകാരം കുറ്റകരമാണ്.

അതുപോലെ കമ്പനിയുടെ വാർഷിക പൊതുയോഗം സംബന്ധിച്ച് എത്ര രൂപയുടെ ഷെയർ ഹോൾഡർ ആണെങ്കിലും അയാളെ മീറ്റിംഗ് നോട്ടീസും ഓഡിറ്റ് ചെയ്ത കണക്കും എല്ലാം നൽകിയിരിക്കണം എന്നതെല്ലാം മറ്റെല്ലാ കമ്പനികളെ പ്പോലെ ഇവർക്കും ബാധകമാണ്. ഇക്കാര്യത്തിലും കമ്പനി ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടതിനെ തുടർന്നാണ് ശ്രീ ജോസഫ് വെളിവിൽ, ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ മുൻ പ്രസിഡന്റ്, കമ്പനി രജിസ്റ്ററാർക്ക് പരാതി നൽകിയിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് കമ്പനി രജിസ്റ്ററാർ നവദർശൻ നിധിയോട് കാരണം ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നു. അതിന് മറുപടിയായി കമ്പനി മാനേജിങ് ഡയറക്ടർ ആയി കഴിഞ്ഞ ജൂണിൽ അധികാരം ഏറ്റ ഫാംൺ. ഡഗ്ലസ് പിൻഹിറോ നൽകിയ മറുപടിയിൽ താൻ പുതുതായി ചാർജ് എടുത്തതാണ് അതുകൊണ്ട് പരാതികൾക്ക് മറുപടി പറയാൻ ഒരു മാസം സമയം ആവശ്യപ്പെട്ടു.

ഒരു മാസം കഴിഞ്ഞും മറുപടി നൽകാതെ വന്നപ്പോൾ ആണ് ഒരാഴ്ചക്കകം മറുപടി നൽകിയില്ലെങ്കിൽ കമ്പനിക്കും ഡയറക്ടർമാർക്കും എതിരെ ശക്തമായ നടപടികളിലേക്ക് കടക്കും എന്ന് കഴിഞ്ഞ ദിവസം അറിയിച്ചത്.


—————————————————————-
സഭയുടെ സ്ഥാപനങ്ങൾക്ക് ലഭിച്ച വിദേശ സഹായങ്ങൾ വിനിയോഗിച്ചത് സംബന്ധിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ അന്വേഷണം ഒരു വശത്ത് നടക്കുമ്പോൾ, അതിരൂപതകൾക്കും മറ്റും നിലവിൽ ലഭിച്ചുവരുന്ന നികുതി ഇളവ് തുടർന്നും നിലനിർത്തിപ്പോരാൻ കർശനമായ വ്യവസ്ഥകൾ കൊണ്ട് വന്ന സാഹചര്യത്തിൽ ഭൂമി കുമ്പകോണം പോലെ നിരവധിയായ സാമ്പത്തിക കുറ്റകൃത്യങ്ങൾ, ന്യൂനപക്ഷ ക്ഷേമ ഫണ്ട് അനുവദിക്കുന്നത് വിനിയോഗം …

വരാപ്പുഴ അതിരൂപതയിൽ മാത്രമല്ല അൽമായരെ കബളിപ്പിച്ചുകൊണ്ടുള്ള ഇത്തരത്തിലുള്ള സാമ്പത്തീക തരികിടകൾ നടക്കുന്നത്. ഇങ്ങനെ നിരവധിയായ സാമ്പത്തിക കുറ്റകൃത്യങ്ങൾ സഭയുടെ ഭാഗത്ത് നിന്ന് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വേണം ഇതിൽനിന്നെല്ലാം സഭാംഗങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ കഴിഞ്ഞ ദിവസത്തെ പാലാ ബിഷപ്പിന്റെ സ്റ്റേറ്റ്മെന്റും മറ്റും വിലയിരുത്താൻ.

Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.