Wed. Apr 17th, 2024

അഫ്‌ഗാനിൽ വീണ്ടും വിസ്മയം. ഇനി മുതൽ പിഎച്ച്ഡി, ബിരുദാനന്തര ബിരുദം തുടങ്ങിയ ഉന്നത വിദ്യാഭ്യാസ യോഗ്യതയ്ക്ക് യാതൊരു മൂല്യവും ഉണ്ടായിരിക്കുകയില്ലെന്ന വിചിത്ര വാദവുമായി താലിബാൻ വിദ്യാഭ്യാസ മന്ത്രി ശൈഖ് മൊൽവി നൂറുല്ല മുനീർ. ഇതിനുള്ള കാരണമായി മന്ത്രി പറഞ്ഞിട്ടുള്ളതാണ് അതിലും ‘വിസ്മയം’. തങ്ങൾക്കിടയിലുള്ള മുല്ലമാർക്കും, താലിബാൻ നേതാക്കൾക്കുമൊന്നും ഇത്തരം ഡിഗ്രികൾ ഇല്ല ഹൈസ്‌കൂൾ വിദ്യാഭ്യാസം പോലുമില്ല. എന്നാൽ രാജ്യം ഭരിക്കുന്നത് ഞങ്ങളാണ്. വിദ്യാഭ്യാസം ഇല്ലെങ്കിലും അധികാരം ഉണ്ടെന്നും ചൂണ്ടിക്കാട്ടി വിദ്യാഭ്യാസത്തിൻറെ നിരർത്ഥകത വിശദീകരിച്ചുകൊണ്ടാണ് വിദ്യാഭ്യാസ മന്ത്രി വീണ്ടും വിസ്മയിപ്പിച്ചിരിക്കുന്നത്. 

താലിബാൻ അധികാരമേറ്റതോടെ രാജ്യത്ത് വിദ്യാഭ്യാസ മേഖലയുടെ ഭാവി ഇരുളടയുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. സ്ത്രീകളുടെ പഠനത്തെ തടയില്ലെന്ന് ആവർത്തിച്ച താലിബാൻ, കഴിഞ്ഞ ദിവസം കർട്ടനുപയോഗിച്ച് ആൺ, പെൺകുട്ടികളെ വേർതിരിച്ച് ക്ലാസിൽ ഇരുത്തിയ ഫോട്ടോ പുറത്ത് വിട്ടിരുന്നു.

അഫ്ഗാനിൽ രൂപീകരിക്കപ്പെട്ട ഇടക്കാല സർക്കാരിൽ നിരവധി കൊടും ഭീകരരാണ് മന്ത്രിമാരായിട്ടുള്ളത്. യുഎൻ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള മുല്ല മുഹമ്മദ് ഹസൻ അഖുണ്ടിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിൽ ഹഖാനി നെറ്റ്‌വർക്കിന്റെ ഭാഗമായ കൊടും ഭീകരനെയാണ് ആഭ്യന്തര മന്ത്രി ആയി നിയമിച്ചിട്ടുള്ളത്. താലിബാനിൽ തീരുമാനങ്ങളെടുക്കുന്ന സംഘടനയായ ‘റഹ്ബാരി ശൂറ’യുടെ തലവനായ മുല്ല ഹസൻ ആക്ടിംഗ് പ്രധാനമന്ത്രിയാവും. മുല്ല അബ്ദുൽ ഗനി ബരാദർ ഡെപ്യൂട്ടി പ്രധാനമന്ത്രിയുമാവും. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.എന്തായാലും ലോകത്തിന് മുന്നിൽ അഫ്‌ഗാൻ ഒരു വൻവിസ്മയം തന്നെയായിരിക്കും എന്ന കാര്യത്തിൽ ആർക്കും ഇനി സംശയവും വേണ്ട.