Friday, January 28, 2022

Latest Posts

ഫണ്ടമെന്റലിസ്റ്റുകൾ കേരളത്തിൽ ആദ്യമായി കൈവെട്ടിയത് ജോസഫ് സാറിനെയല്ല

കേരളത്തിൽ ആദ്യമായി ഫണ്ടമെന്റലിസ്റ്റുകൾ കൈവെട്ടിയത് മൂവാറ്റുപുഴയിലെ ജോസഫ് സാറിനെയല്ല. ചേർത്തല സെൻറ് മൈക്കിൾസ് കോളേജിലെ മുൻ അധ്യാപകനായ ഫ്രാൻസിസ്‌ സാറിനെയാണ് എന്ന് ലിബി. സി എസ്. ചേർത്തലയിലെ അന്തരിച്ച മോഹനൻ വൈദ്യരും കൃപാസനം ധ്യാനകേന്ദ്രവും ഒട്ടേറെ വാർത്തകളിൽ നിറയുകയും ഏറെ കുപ്രസിദ്ധിനേടുകയും ചെയ്ത സ്ഥാപനങ്ങളുമാണല്ലോ? എന്നാൽ അതിനേക്കാൾ ഭീകരമായ മനുഷ്യാവകാശ ലംഘനവും പീഡനങ്ങളും നടക്കുന്ന മറ്റൊരു സ്ഥാപനം മോഹനൻ വൈദ്യരുടെ തൊട്ടടുത്ത് തന്നെ ചേർത്തലയിൽ മതിലകത്ത്‌ പ്രവർത്തിക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ നിത്യാരാധനാ മഠം എന്ന മിണ്ടാ മഠം. ഇതിനെതിരെയും ഇവിടെ രാത്രികാലങ്ങളിലുള്ള അച്ചന്മാരുടെ പോക്കുവരവിനെക്കുറിച്ചും ആദ്യം പ്രതികരിച്ചത് Prof.Francis Xavier sir ആയിരുന്നു. ഫ്രാൻസിസ് സാർ ഇതിനെതിരെ നോട്ടീസ് അടിച്ച് വിതരണം ചെയ്തു. ഇതിന്റെപേരിൽ സാറിനെ വധിക്കാനായി നെഞ്ചിലും മുതുകിലും കഴുത്തിലുമൊക്കെയായി 14 വെട്ട് വെട്ടി മരണാസന്നനാക്കിയത് വെളുത്ത നൈറ്റിയിട്ട ഒരു ക്രിമിനലിൻറെ നേതൃത്വത്തിൽ ആയിരുന്നു എന്നും ലിബി അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് തൻറെ അധ്യാപകൻകൂടിയായ ഫ്രാൻസിസ് സാറിനെ കുറിച്ച് എഴുതിയ കുറിപ്പിൽ പറയുന്നു.

എങ്കിലും ഫ്രാൻസിസ് സാറും ജോസഫ് സാറും തമ്മിൽ ഒരുപാട് സമാനതകൾ ഉണ്ട്. രണ്ടുപേരും സഭയുടെ കീഴിൽത്തന്നെയുള്ള കോളേജുകളിൽ അദ്ധ്യാപകരായിരുന്നു. രണ്ടുപേരും സഭയുടെ നിരവധി പീഡനങ്ങൾക്ക് ഇരയായവരും രണ്ടുപേർക്കും ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ജോസഫ് സാറിന് ജീവിതത്തിൽ പിന്നീട് ഉണ്ടായ ട്രാജഡി ഫ്രാൻസിസ് സാറിന് ഉണ്ടായില്ലെന്ന് പറയാം സാറിന് സുഹൃത്തുക്കളുടെയും പാർട്ടിയുടെയും യുക്തിവാദി സംഘത്തിന്റെയുമെല്ലാം പിന്തുണ ഉണ്ടായിരുന്നതിനാൽ അതിനെയെല്ലാം അതിജീവിക്കുകയും അവർ നശിപ്പിക്കാൻ ശ്രമിച്ച അദ്ദേഹത്തിൻറെ കുടുംബജീവിതം മതയോളികൾക്ക് പോലും അസൂയ ഉളവാക്കുന്നതായി തീരുകയുമായിരുന്നു. ദൈവമില്ലാതെ സാറിൻറെ മക്കളെല്ലാം ഡോകട്ർമാരും എഞ്ചിനീയർമാരുമായി തീരുകയും ചെയ്തു. 

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റ പൂർണ്ണ രൂപം:

ഒരു ഗുരുവിന്റെ മഹത്വം വിലയിരുത്തപ്പെടുന്നത് തൻറെ ശിഷ്യന്മാരിലൂടെയാണ്. തൈക്കാട്ട് അയ്യാവിൻറെ മഹത്വമാണ് ശ്രീ നാരായണഗുരുവും ചട്ടമ്പിസ്വാമികളും. ശ്രീരാമകൃഷ്ണ പരമഹംസരുടെ മഹത്വമായിരുന്നു വിവേകാന്ദൻ. നാരയണഗുരുവിൻറെ മഹത്വമായിരുന്നു. സഹോദരൻ അയ്യപ്പനും കുമാരനാശാനും സത്യവ്രതനും കുറ്റിപ്പുഴയും ആന്ദതീർത്ഥനും നടരാജഗുരുവും എല്ലാം. അവരെപോലൊന്നും ആയില്ലെങ്കിലും നമ്മളെയും രൂപേപ്പെടുത്തിയ ചില അദ്ധ്യാപകർ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. ഇതാണ് എന്നെ സ്വാധീനിച്ച ആ ഭീകരനായ അദ്ധ്യാപകൻ. എനിക്കെതിരെ സംഘപരിവാർ ഇറക്കിയ; എൻറെ അമ്മ കേസുകൊടുത്തതിനെ തുടർന്ന് റിമൂവ് ചെയ്ത “ലിബിയുടെ അമ്മ വിതുമ്പുന്നു” എന്ന വീഡിയോയിലെ എന്നെ ഹിപ്നോടൈസ് ചെയ്ത് യുക്തിവാദിയാക്കിയെന്നൊക്കെ പറയുന്ന ചേർത്തല സെൻറ് മൈക്കിൾസ് കോളേജിലെ മുൻ അദ്ധ്യാപകൻ. (സാറിന് ഹിപ്നോട്ടിസം ഒന്നും അറിയില്ലെങ്കിലും അവരങ്ങനെ അതും പഠിപ്പിച്ചു. ഹിപ്നോട്ടിസത്തിന്റെയൊക്കെ ആള് സുമനൻ സാറാണ്. അത് അവർക്ക് കൺഫ്യൂഷൻ ആയതാണ്.)

നമ്മളിൽ അക്ഷരം ഉറപ്പിച്ചവർ മുതൽ ആശയപരമായി സ്വാധിനിച്ചവർ വരെയുള്ള അദ്ധ്യാപകർ എല്ലാവർക്കും ഉണ്ടാകും. ആദ്യാക്ഷരം ഉറപ്പിച്ചവർ മുതൽ പിജി വരെയുള്ള ക്‌ളാസുകളിൽ പഠിപ്പിച്ച എല്ലാ അദ്ധ്യാപകരെയും ആദരവോടെ സ്‌മരിക്കുമ്പോൾ തന്നെ എന്നെ ഏറ്റവുമധികം സ്വാദീനിച്ച അദ്ധ്യാപകൻ മിക്കവാറും എൻറെ സുഹൃത്തുക്കൾക്കെല്ലാം അറിയാവുന്നതുപോലെ പ്രൊഫ. ഫ്രാൻസിസ് സേവ്യർ ആണ്. അതല്ലെങ്കിൽ ഞാൻ ഒരു വെള്ള നൈറ്റിക്കാരിയായി ഏതെങ്കിലും കോൺവെന്റിന്റെ കുശിനിയിലോ കിണറ്റിലോ അവസാനിക്കുകയോ അതുമല്ലെങ്കിൽ അനുസരണയുള്ള കുഞ്ഞാടായി എവിടെങ്കിലും ജീവിക്കുകയോ ചെയ്തേനെ!

ആർക്കൊക്കെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സ്വന്തം നിലപാടിൽ ഉറച്ച് നിൽക്കാനും അത് സധൈര്യം ഏതു വലിയവനോടായാലും എത്രവലിയ സംഘടിത പ്രസ്ഥാനത്തോടായാലും മുട്ടിടിക്കാതെ പറയാനും പ്രാപ്തയാക്കുകയും, അദ്ദേഹത്തിൻറെ വെറും സ്റ്റുഡന്റായിരുന്ന കാലഘട്ടം മുതൽ പിന്നീട് എല്ലാ നിർണ്ണായക സന്ദർഭങ്ങളിലും ഒപ്പം നിൽക്കുകയും പിന്തുണക്കുകയും ഇപ്പോഴും ഒരു വഴികാട്ടിയായി കൂടെ നിൽക്കുകയും ചെയ്യുന്ന ഒരദ്ധ്യാപകൻ ഒരുപക്ഷെ അധികം പേരുടെ ജീവിതത്തിൽ കാണുമെന്നു തോന്നുന്നില്ല.

എന്നെ ഒരു നിരീശ്വരവാദിയാക്കിയത് അവർ ആരോപിക്കുന്നത് പോലെ ഫ്രാൻസിസ് സാർ അല്ല. അത് ‘യുറീക്കയും’ ‘ശാസ്ത്രഗതിയും’ ശാസ്ത്രസാഹിത്യ പരിഷത്ത് അന്ന് സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ചിരുന്നു ക്യാമ്പുകളും ഒക്കെയാണ്, പിന്നീട് അതുകൊണ്ടൊക്കെയാണ് നിർബന്ധിതമായി കോൺവെന്റിൽ എത്തിപ്പെട്ട എനിക്കവിടെ തുടരാനാവാതിരുന്നത്. ഞങ്ങളുടെ അർത്തുങ്കലിൽ അന്നും ഇന്നും വേറൊരു നിരീശ്വരവാദിയില്ല (ക്രിസംഘികളും, ക്രികൊങ്ങികളും, ക്രികമ്മികളും മാത്രമേ അവിടുള്ളൂ) എന്നാൽ ദൈവവും മതവുമൊന്നുമില്ലാതെ ജീവിക്കുന്ന ഒരുപാടുപേർ കേരളത്തിൽ ഉണ്ടെന്നു മനസിലാക്കിത്തന്നതും അവരെയൊക്കെ പരിചയപ്പെടുത്തിത്തന്നതും അന്ന് കേരളയുക്തിവാദി സംഘത്തിൻറെ ആലപ്പുഴ ജില്ലാ പ്രസിഡന്റുകൂടി ആയിരുന്ന ഫ്രാൻസിസ് സാർ ആണ്. എന്നിലെ നിരീശ്വര ബോധ്യത്തെ കുറേക്കൂടി ഉറപ്പിക്കാൻ സാറിൻറെ സ്റ്റുഡൻറ് ആയിരുന്ന മൂന്ന് വർഷം അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.

കോൺവെന്റിൽ നിന്ന് തിരിച്ചുപോന്നതിന് ശേഷം തുടർന്ന് പഠിപ്പിച്ചതൊക്കെ ഫ്രാൻസിസ് സാറായിരുന്നു. പിജിക്കും ജേണലിസത്തിനും ഇപ്പോൾ നിയമപഠനത്തിനുമൊക്കെ സാമ്പത്തീകമായി സഹായിച്ചതും അദ്ദേഹമാണ് എന്നുമാത്രമല്ല. ശബരിമല വിഷയത്തിന് ശേഷം ചേർത്തലയിലെ ഓഫിസിൽ എത്തിയാൽ ആസിഡ് എറിയുമെന്ന് ഭീഷണിയുമായി നിന്നവരെ മുഖാമുഖം നേരിടാനും എനിക്ക് കേസുണ്ടായ കേരളത്തിലെ സകല പോലീസ് സ്റ്റേഷനിലും ജയിലിലും വരെ എത്തുകയും ജാമ്യം നിൽക്കുകയുമൊക്കെ ചെയ്ത വേറൊരു അദ്ധ്യാപകൻ ആരുടേയും ജീവിതത്തിൽ കാണുമെന്നും തോന്നുന്നില്ല.

കേരളത്തിൽ ആദ്യമായി ഫണ്ടമെന്റലിസ്റ്റുകൾ കൈവെട്ടിയത് ജോസഫ് സാറിനെയല്ല. ഫ്രാൻസിസ്‌ സാറിനെയാണ്. എങ്കിലും ഫ്രാൻസിസ് സാറും ജോസഫ് സാറും തമ്മിൽ ഒരുപാട് സമാനതകൾ ഉണ്ട്. രണ്ടുപേരും സഭയുടെ കീഴിൽത്തന്നെയുള്ള കോളേജുകളിൽ അദ്ധ്യാപകരായിരുന്നു. രണ്ടുപേരും സഭയുടെ നിരവധി പീഡനങ്ങൾക്ക് ഇരയായവരും രണ്ടുപേർക്കും ജോലി നഷ്ടപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ജോസഫ് സാറിന് ജീവിതത്തിൽ പിന്നീട് ഉണ്ടായ ട്രാജഡി ഫ്രാൻസിസ് സാറിന് ഉണ്ടായില്ലെന്ന് പറയാം. സാറിന് സുഹൃത്തുക്കളുടെയും പാർട്ടിയുടെയും യുക്തിവാദി സംഘത്തിന്റെയുമെല്ലാം പിന്തുണ ഉണ്ടായിരുന്നതിനാൽ അതിനെയെല്ലാം അതിജീവിക്കുകയും അവർ നശിപ്പിക്കാൻ ശ്രമിച്ച അദ്ദേഹത്തിൻറെ കുടുംബജീവിതം മതയോളികൾക്ക് പോലും അസൂയ ഉളവാക്കുന്നതായി തീരുകയുമായിരുന്നു. ദൈവമില്ലാതെ സാറിൻറെ മക്കളെല്ലാം ഡോകട്ർമാരും എഞ്ചിനീയർമാരുമായി തീരുകയും ചെയ്തു. 

ചേർത്തലയിലെ അന്തരിച്ച മോഹനൻ വൈദ്യരും കൃപാസനം ധ്യാനകേന്ദ്രവും ഒട്ടേറെ വാർത്തകളിൽ നിറയുകയും ഏറെ കുപ്രസിദ്ധിനേടുകയും ചെയ്ത സ്ഥാപനങ്ങളുമാണല്ലോ? എന്നാൽ അതിനേക്കാൾ ഭീകരമായ മനുഷ്യാവകാശ ലംഘനവും പീഡനങ്ങളും നടക്കുന്ന മറ്റൊരു സ്ഥാപനം മോഹനൻ വൈദ്യരുടെ തൊട്ടടുത്ത് തന്നെ ചേർത്തലയിൽ മതിലകത്ത്‌ പ്രവർത്തിക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ നിത്യാരാധനാ മഠം എന്ന മിണ്ടാ മഠം. ഇതിനെതിരെയും ഇവിടെ രാത്രികാലങ്ങളിലുള്ള അച്ചന്മാരുടെ പോക്കുവരവിനെക്കുറിച്ചും ആദ്യം പ്രതികരിച്ചത് Prof.Francis Xavier sir ആയിരുന്നു. ഫ്രാൻസിസ് സാർ ഇതിനെതിരെ നോട്ടീസ് അടിച്ച് വിതരണം ചെയ്തു. ഇതിന്റെപേരിൽ സാറിനെ വധിക്കാനായി നെഞ്ചിലും മുതുകിലും കഴുത്തിലുമൊക്കെയായി 14 വെട്ട് വെട്ടി മരണാസന്നനാക്കിയത് ഇപ്പോഴത്തെ ആലപ്പുഴ സെൻറ് ആന്റണീസ് ഓർഫനേജിന്റെ ഡയറക്റ്ററായ ഫാദർ ബോണി സെബാസ്റ്റിൻ എന്ന വെളുത്ത നൈറ്റിയിട്ട ക്രിമിനലിൻറെ നേതൃത്വത്തിൽ ആയിരുന്നു. 

എല്ലാ കേസുകളിലും സംഭവിക്കുന്നതുപോലെ വെള്ളനൈറ്റിക്കാർ കേസിൽനിന്നും പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെട്ടു. അതിന് ശേഷം രാഷ്ട്രീയ നേതൃത്വങ്ങളും നിയമപാലകരുമെല്ലാം മറ്റുള്ളവർക്കില്ലാത്ത അധിക പ്രിവിലേജുകൾ കത്തോലിക്കാ പുരോഹിതന്മാർക്ക് നൽകുന്ന സമീപനത്തിനെതിരെ ഫ്രാൻസിസ് സാർ കത്തനാർ മാരുടേതുപോലെ ഒരു വെള്ള നൈറ്റി തൈപ്പിച്ച് അതും ഇട്ടാണ് പൊതുപരിപാടിക്കൊക്കെ പൊയ്ക്കൊണ്ടിരുന്നത്. ആ നൈറ്റിക്ക് അന്ധ വിശ്വാസികൾ അമിതപ്രാധാന്യം നൽകുന്നത് തടയാൻ ഏറ്റവും നല്ല മാർഗ്ഗം എല്ലാവരും അത് തൈപ്പിച്ച് ഇട്ടുകൊണ്ടുനടക്കുക എന്നതാണെന്നും വെള്ള നൈറ്റിയിട്ടാൽ ശിക്ഷിക്കാൻ ഇന്ത്യൻ പീനൽകോഡിൽ വകുപ്പില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. അന്ന് അതിന്റെപേരിൽ ചിലർ വൃണകേസുകളുമായി നടന്നെങ്കിലും സാർ എന്ത് ഡ്രസ് ഇടണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സാറിനുണ്ടെന്നും അതിന്റെ പേരിൽ കേസെടുക്കാൻ പറ്റില്ലെന്നും പറഞ്ഞു ചേർത്തല പോലീസ് പരാതി ചവറ്റുകുട്ടയിൽ എറിയുകയും ചെയ്തു. ഫ്രാൻസിസ് സാർ ആ ഡ്രസ്‌കോഡ് തുടരുകയും ചെയ്തു. പിന്നീടെപ്പോഴോ സാറിനെ കാണാതെ ടീച്ചർ ആ ളോഹയെടുത്ത് അടുത്തുള്ള കന്യാസ്ത്രീമഠത്തിലെ കന്യാസ്ത്രീമാർക്ക് കൊടുത്തു.

ടീച്ചർ ളോഹ മോഷ്ടിച്ച് കന്യാസ്ത്രീമാർക്ക് കൊടുത്തെങ്കിലും സാർ പിന്നെയും ഒരുവെള്ള നൈറ്റി തയ്പ്പിച്ചു. അതിപ്പോഴും വീട്ടിൽ ഇരിപ്പുണ്ട്. പൂർണ്ണമായി സംഘടനാപ്രവർത്തനം നിർത്തുന്നതുവരെ സാർ അതുമിട്ടുകൊണ്ട് പ്രകടനകൾക്കും പരിപാടികൾക്കും വരികയും ഇടയ്ക്കൊക്കെ അല്ലാത്തപ്പോഴും അതിട്ടുകൊണ്ട് ചേർത്തലയിലും ആലപ്പുഴയിലുമൊക്കെ നടക്കുമായിരുന്നു.
അങ്ങനെയുള്ള ഒരു ഗുരുവിൻറെ ശിഷ്യ ഇങ്ങനൊക്കെ ആയില്ലെങ്കിലല്ലേ അത്ഭുതപ്പെടാനുള്ളൂ?






Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.