Fri. Mar 29th, 2024

ഒളിംപ്യനും ഫുട്ബോൾ താരവുമായ ഒ ചന്ദ്രശേഖരൻ അന്തരിച്ചു. 1960ലെ റോം ഒളിംപിക്സിൽ കളിച്ച ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. 1962ൽ ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയ ടീമിലും അംഗമായിരുന്നു. കൊച്ചിയിലാണ് അന്ത്യം.

ഒരു പതിറ്റാണ്ടുകാലം മഹാരാഷ്‌ട്ര ടീമിലും ദേശീയ ടീമിലും അവിഭാജ്യ ഘടകമായിരുന്നു. 1960ലെ റോം ഒളിംപിക്‌സിൽ ‌ടീമിന്റെ റൈറ്റ് വിങ് ബാക്കായിരുന്നു. കാൽടെക്സ്, ബോംബെ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. എസ്ബിടിക്കായും ബൂട്ടുകെട്ടി.

മഹാരാഷ്‌ട്ര ടീം നായകൻ എന്ന നിലയിൽ 1964ൽ സന്തോഷ് ട്രോഫി ഏറ്റുവാങ്ങിയ ആദ്യ മലയാളി കൂടിയാണ്. ഇരിങ്ങാലക്കുട സ്വദേശിയാണ്.