Thu. Apr 25th, 2024

ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ തിളക്കം. ഗുസ്തിയില്‍ പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്‌റ്റൈലില്‍ ബജ്‌റംഗ് പുനിയ വെങ്കലം നേടി. കസാഖ്‌സ്താന്റെ ദൗലത് നിയാസ്‌ബെക്കോവിനെയാണ് ബജ്‌റംഗ് തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ആറായി. ഒളിമ്പിക് ചരിത്രത്തില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ഏഴാം മെഡലാണിത്.

മത്സരത്തിലുടനീളം മികവ് പുലര്‍ത്തിയാണ് പുനിയ മെഡല്‍ നേട്ടം കൈവരിച്ചത്. ആദ്യ റൗണ്ടില്‍ രണ്ട് പോയന്റ് നേടിയ പുനിയ രണ്ടാം റൗണ്ടില്‍ ആറ് പോയന്റുകള്‍ കൂടി സ്വന്തമാക്കി വെങ്കലമുറപ്പിച്ചു.

ടോക്യോ ഒളിംപിക്‌സില്‍ ഗുസ്തിയില്‍ രണ്ടാമത്തെ മെഡലാണ് ഇന്ത്യക്ക് ലഭിക്കുന്നത്. നേരത്തെ രവികുമാര്‍ ദഹിയയിലൂടെ ഇന്ത്യ വെങ്കലം നേടിയിരുന്നു. മീരാബായ് ചാനു, പി.വി സിന്ധു, ലവ്‌ലിന ബോര്‍ഗൊഹെയ്ന്‍, ഇന്ത്യന്‍ ഹോക്കി ടീം എന്നിവരാണ് ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയത്.