Thu. Apr 18th, 2024

പീഡോഫീലിയക്കാരായ ഒറിജിനലൂകൾക്ക് വെല്ലുന്ന വ്യാജ മതപണ്ഡിതന്മാരും മദ്രസ അധ്യാപകരും രംഗത്ത്. ഓൺലൈൻ ക്ലാസിന്റെ മറവിൽ വിദ്യാർത്ഥിക്ക് അശ്ലീല ചിത്രങ്ങളയച്ച വ്യാജ മദ്രസ അദ്ധ്യാപകൻ പിടിയിലായി. വളാഞ്ചേരി എടയൂർ സ്വദേശി പനച്ചിക്കൽ ഹൗസ് മുഹമ്മദ് സാലിഹിനെയാണ് (24) ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

ആചാരപരമായി ചങ്ങരംകുളം സ്വദേശിയായ 12 കാരനെയാണ് മുഹമ്മദ് സാലിഹ് താൻ മദ്രസ അദ്ധ്യാപകനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വാട്ട്‌സാപ്പിൽ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അശ്ലീല ചുവയുള്ള മെസേജുകളും ഫോട്ടോയും അയക്കുകയും ദീനും ആചാരങ്ങളും പഠിപ്പിച്ചുകൊടുക്കുകയും ചെയ്തത്. ആചാരലംഘകരായ മാതാപിതാക്കൾ വിവരം അറിയിച്ചതനുസരിച്ച് ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലായത്.

ഓപ്പറേഷൻ പിഹണ്ട് പരിശോധനയിലും ഇയാൾ നേരത്തെ പിടിയിലായിരുന്നു. അതോടെ ഇയാളെ മദ്രസ അദ്ധ്യാപക ജോലിയിൽനിന്നും പിരിച്ചുവിട്ടിരുന്നു എന്നും നിലവിൽ ഇയാൾ എവിടെയും അധ്യാപകനല്ലെന്നും വെറും മതപണ്ഡിതൻ മാത്രമാണെന്നും പറയപ്പെടുന്നു.