Tue. Mar 19th, 2024

മാങ്കുളത്ത് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യചെയ്തു. മാങ്കുളം ആനക്കുളം നെടുമ്പാല പുഴയില്‍ ജോസഫ് മാത്യു(62), ഭാര്യ സെലിന്‍(59) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നതെങ്കിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് വിവരം പുറത്തറിയുന്നത്.

പഴം, പച്ചക്കറി വില്‍പ്പനക്കാരനാണ് ജോസഫ് മാത്യ .കൊവിഡിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതാണ് ഭാര്യയെ കൊന്നശേഷം ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന. ചൊവ്വാഴ്ച ഉച്ചയായിട്ടും വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാ പോലീസ് എത്തുന്നത്.