Tue. Mar 19th, 2024

സംസ്ഥാനത്ത് വന്‍ കള്ളനോട്ട് വേട്ട. എറണാകുളത്തെ പിറവത്ത് നിന്നാണ് 7,57,000 രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ്, തീവ്രവാദ വിരുദ്ധ സേന എന്നിവ സംയുക്തമായി നടത്തിയ റെയ്ഡിലാണ് കള്ളനോട്ടുകള്‍ പിടിച്ചെടുത്തത്.

സംഭവത്തില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കിളിരൂര്‍, റാന്നി, വണ്ടിപ്പെരിയാര്‍ സ്വദേശികളായ അഞ്ചുപേരെയാണ് കസ്റ്റഡിയിലെടുത്തത്. നോട്ട് എണ്ണുന്ന മെഷീന്‍, പ്രിന്റര്‍, നോട്ടടിക്കുന്ന മെഷീന്‍, പേപ്പര്‍ എന്നിവ പിടിച്ചെടുത്തു.