Sunday, September 26, 2021

Latest Posts

രാജ്യത്തെ കുടുംബാസൂത്രണ നയങ്ങളെ വെല്ലുവിളിച്ച് രൂപ താ കമ്പനി; അഞ്ചിൽ കൂടുതൽ അടിമക്കുഞ്ഞാടുകളെ പെറുന്നവർക്ക് പ്രതിമാസം 1500 രൂപ

കൂടുതൽ ഉദരഫലങ്ങൾ വിളയിക്കുന്ന കുഞ്ഞാടുകൾക്ക് പ്രോത്സാഹന സമ്മാനവുമായി രൂപ താ കമ്പനി. പെറ്റുകൂട്ടി സഭയുടെ അടിമകളാക്കി വളർത്തിക്കൊള്ളാമെന്നാണ് കുഞ്ഞാടുകളുടെ വിവാഹ ഉടമ്പടി തന്നെ. ഇപ്പോൾ രാജ്യത്തിൻറെ കുടുംബാസൂത്രണ നയങ്ങളെ വെല്ലുവിളിച്ചുകൊണ്ട് കൂടുതൽ കുഞ്ഞാട്ടിൻകുട്ടികളെ പെറുന്ന വീര പ്രസവിനികൾക്കും അവർ പെറ്റുകൂട്ടുന്ന കുട്ടികൾക്കും നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുളള സീറോ മലബാർ സഭയുടെ പാലാ രൂപതയുടെ പരസ്യം വിവാദമാകുന്നു.

അഞ്ച് കുട്ടികളിൽ കൂടുതലുളള കുടുംബത്തിന് 1500 രൂപ പ്രതിമാസം സഹായം നൽകുന്നതായി അറിയിച്ചുകൊണ്ടുളള പരസ്യം പാലാ രൂപതയു ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക സാഹായം കൂടാതെ കുഞ്ഞാട്ടിൻകുട്ടികൾക്ക് വിദ്യാഭ്യാസം, ചികിത്സാ സഹായം എന്നിവയും പോസ്റ്റിൽ വാ​ഗ്ദാനം ചെയ്യുന്നു.

പാലാ രൂപതയുടെ കുടുംബവർഷം 2021 ആഘോഷത്തിന്റെ തലക്കെട്ടോടെയാണ് ഇത്തരം സഹായങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. 2000നു ശേഷം വിവാഹിതരായ അഞ്ച് കുട്ടികളിൽ കൂടുതൽ പെറ്റുകൂട്ടിയിട്ടുള്ള കുടുംബത്തിനാണ് 1500 രൂപ സാമ്പത്തിക സഹായം നൽകുന്നത്. ഒരു കുടുംബത്തിലെ നാലാമതും തുടർന്നും ജനിക്കുന്ന കുഞ്ഞാട്ടിൻകുട്ടികൾക്ക് പാലാ സെന്റ് ജോസഫ് കോളജ് ഒഫ് എഞ്ചിനിയറിം​ഗ് ആന്റ് ടെക്നോളജിയിൽ സ്‌കോളർഷിപ്പോടെ പഠനവും വാഗ്ദാനം ചെയ്യുന്നു. ഒരു കുടുംബത്തിലെ നാലുമുതലുള്ള കുട്ടികളുടെ പേറുമായി ബന്ധപ്പെട്ട ആശുപത്രി ചിലവുകൾ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ സൗജന്യമായി നൽകുമെന്നും പരസ്യത്തിൽ പറയുന്നുണ്ട്.

പാലാ രൂപതയുടെ ഇതുമായി ബന്ധപ്പെട്ട പരസ്യത്തിനുതാഴെ രാവിലെമുതൽ പൂരപ്പാട്ടും പൊങ്കാലയും നടന്നുകൊണ്ടിരിക്കുകയാണ്. ട്രോളർമാരും സോഷ്യൽമീഡിയയിൽ പരിഹാസവുമായി രംഗത്തെത്തിയിട്ടുണ്ട്.

 



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.