Tue. Mar 19th, 2024

വിവാദമായ കാര്‍ഷിക ബില്ലില്‍ പ്രതിഷേധം രേഖപ്പെടുത്താന്‍ ഡല്‍ഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് പാര്‍ലിമെന്റിലെത്തി രാഹുല്‍ ഗാന്ധി. എന്നാല്‍, പാര്‍ലിമെന്റ് കവാടത്തില്‍ അദ്ദേഹത്തെ തടഞ്ഞു. രാജ്യസഭാ എം പി ഭൂപീന്ദര്‍ ഹൂഡയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. പാര്‍ലമെന്റിന് പുറത്ത് നിരോധനാജ്ഞ ലംഘിച്ചതിന് രണ്‍ദീപ് സുര്‍ജേവാല, ശ്രീനിവാസ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തു. ഇവരെ പിന്നീട് മന്ദിര്‍ മാര്‍ഗ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കണമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരുടെ ആവശ്യം പാര്‍ലിമെന്റില്‍ ഉന്നയിച്ചിരുന്നു. അതിന്മേല്‍ ചര്‍ച്ചക്ക് തയ്യാറാവുന്നില്ലെന്നും കര്‍ഷകരുടെ ശബ്ദം അടിച്ചമര്‍ത്തുകയാണെന്നും ആദ്ദേഹം പറഞ്ഞു. ഈ നിയമങ്ങള്‍ ഏതാനും വ്യവസായികളെ മാത്രമേ സഹായിക്കൂവെന്നും അത് ആര്‍ക്കൊക്കെയാണെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.