Fri. Mar 29th, 2024

ശാസ്താംകോട്ടയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടറ പേരയം സ്വദേശി ദിവ്യയെയാണ് മരിച്ചത് ഇന്ന് രാവിലെ ഭര്‍ത്താവ് രാജേഷിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പായിരുന്നു ദിവ്യയും ശാസ്താംകോട്ട നെടിയവിള സ്വദേശി രാജേഷമുായുള്ള വിവാഹം.

രാജേഷിനെ ശാസ്താം കോട്ട പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ ഒരു ജ്വല്ലറിയിലെ സെയില്‍സ് റപ്രസന്ററ്റീവായിരുന്നു ദിവ്യ. എട്ട് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഇരുവരുടേയും വിവാഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.