Fri. Apr 19th, 2024

കോടതി നിര്‍ദേശ പ്രകാരമാണ് സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടാന്‍ തീരുമാനിച്ചതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. ബാറില്‍ പാഴ്സല്‍ സംവിധാനം തന്നെ തുടരും. ബാറിലിരുന്ന് കഴിക്കാന്‍ തല്‍ക്കാലം അനുവദിക്കില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നത് ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി വെച്ചുപൊറുപ്പിക്കില്ല. കരുവന്നൂര്‍ ബേങ്ക് തട്ടിപ്പില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകും. പാര്‍ട്ടി നോക്കിയല്ല നടപടി ഉണ്ടാവുകയെന്നും മന്ത്രി പറഞ്ഞു.