Fri. Apr 19th, 2024

മലയാളികളായ നവദമ്പതികളെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ അജയകുമാര്‍ (34), സുജ (30) എന്നിവരാണ് മരിച്ചത്.

അജയകുമാറിന് രണ്ട് തവണ കൊവിഡ് ബാധിച്ചിരുന്നു. രോഗബാധയെത്തുടര്‍ന്ന് കാഴ്ച ശക്തിയും കുറഞ്ഞിരുന്നു. സുജയും കൊവിഡ് ബാധിത ആയിരുന്നു. മാനസിക സമ്മര്‍ദ്ദം കാരണമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. 2020 നവംബറിലായിരുന്നു ഇവരുടെ വിവാഹം.