Friday, July 30, 2021

Latest Posts

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പണം തട്ടിപ്പ്; കൃഷ്ണഭക്തനായ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

ഗുരുവായൂര്‍ ദേവസ്വം പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയില്‍ 27.50 ലക്ഷം രൂപ കാണാതായ സംഭവത്തില്‍ കൃഷ്ണഭക്തനായ മുടിഞ്ഞ ദേശസ്നേഹിയും സ്വന്തം പേരും വീട്ടുപേരും വരെ കൃഷ്ണൻറെ പേരിട്ടിട്ടുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബാങ്ക് ക്ലാര്‍ക്ക് ഗുരുവായൂര്‍ പൂക്കോട് ആല്‍ക്കല്‍ ക്ഷേത്രത്തിനു സമീപം കൃഷ്ണകൃപയില്‍ പി.ഐ. നന്ദകുമാര്‍ (56) ആണ് അറസ്റ്റിലായത്. പ്രതിയെ ചാവക്കാട് കോടതി റിമാന്‍ഡ് ചെയ്തു.

ഗുരുവായൂരപ്പൻറെ കണക്കില്‍പ്പെടുത്താതെ 27 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. ക്ഷേത്രത്തില്‍ നിന്ന് വിശ്വാസികള്‍ വാങ്ങുന്ന സ്വര്‍ണ്ണം, വെള്ളി ലോക്കറ്റുകളുടെ പണം ദിവസവും ബാങ്കില്‍ അടയ്‌ക്കേണ്ട ചുമതല പഞ്ചാബ് നാഷണല്‍ ബാങ്കിലെ ക്ലാര്‍ക്കായ നന്ദകുമാറിനായിരുന്നു. ഈ തുകയിലാണ് ഇയാള്‍ തിരിമറി നടത്തിയത്.

2019-20 കാലഘട്ടത്തിലെ കണക്കിലാണ് ദേവസ്വം ഇന്റേണല്‍ ഓഡിറ്റ് വിഭാഗം 16 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് ഗുരുവായൂരപ്പൻറെ 27 ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചത്.ദ്വാരപാലകരും ഭൂതഗണങ്ങളും ഉണ്ടെങ്കിലും അവരുടെയൊക്കെ കണ്ണുവെട്ടിച്ച് ദൈവത്തിൻറെ കാശുപോയത് എങ്ങനെയെന്ന് അന്വേഷിക്കാൻ അവസാനം മനുഷ്യപൊലീസിനെ സമീപിക്കുകയായിരുന്നു.

ഗുരുവായൂര്‍ ദേവസ്വം നല്‍കിയ പരാതിയെത്തുടന്നാണ് ടെംപിള്‍ പൊലീസ് കേസ് അന്വേഷിച്ചത്. ദേവസ്വത്തില്‍ നല്‍കുന്ന രശീതിയില്‍ ഒരു തുകയും ബാങ്കില്‍ രേഖപ്പെടുത്തുമ്പോള്‍ മറ്റൊരു തുകയുമാണ് ഇയാള്‍ രേഖപ്പെടുത്തി ഗുരുവായൂരപ്പനെ പറ്റിച്ചത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.