Fri. Apr 19th, 2024

മീന്‍ പിടിക്കുന്നതിനിടെ കായലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. കുമാരപുരം നാരകത്തറ പയ്യൂര്‍ വീട്ടില്‍ ഷിജാര്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30ന് ആറാട്ടുപുഴ വലിയഴീക്കല്‍ പാലത്തിനുസമീപം ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടയില്‍ കായലിലേക്ക് വീഴുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ കായലില്‍നിന്നും പുറത്തെടുത്ത് കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.