Thursday, July 29, 2021

Latest Posts

മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു

മുന്‍ ഗതാഗതമന്ത്രി കെ.ശങ്കരനാരായണ പിള്ള (78) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30നു നെടുമങ്ങാട് പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്നു കെ.ശങ്കരനാരായണ പിള്ള. കേരളത്തിലെ ആദ്യ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ്.

ഇതിന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് മാറി, കോണ്‍ഗ്രസ് എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് എസിന്റെ ആക്ടിംഗ് സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തില്‍ 1987 മുതല്‍ 1991 വരെ ഗതാഗത മന്ത്രിയായി പ്രവര്‍ത്തിച്ചു. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. തിരുവനന്തപുരം ഈസ്റ്റില്‍ കുമ്മനം രാജശേഖരനെ തോല്‍പിച്ചാണ് എംഎല്‍എ ആയത്.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്‍.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.