Friday, July 30, 2021

Latest Posts

സ്വര്‍ണക്കടത്ത് വിവരങ്ങള്‍ അറിയാമായിരുന്നുവെന്ന് അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴി

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരായി ഭാര്യയുടെ നിര്‍ണായക മൊഴി. അര്‍ജുന്‍ ആയങ്കിയുടെ സ്വര്‍ണക്കടത്ത് വിവരങ്ങള്‍ ഭാര്യ അമലക്ക് അറിയാമായിരുന്നതായി കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ടാണ് കസ്റ്റംസ് കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍ജുന്‍ ആയങ്കിക്ക് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്നാണ് അമല കസ്റ്റംസിന് നല്‍കിയ മൊഴി. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അമല മൊഴി നല്‍കിയിട്ടുണ്ട്.



Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.