Wednesday, July 28, 2021

Latest Posts

സംസ്ഥാനങ്ങൾക്ക് 75,000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരം അനുവദിച്ചു; കേരളത്തിന് 4,112 കോടി രൂപ

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 75,000 കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രം അനുവദിച്ചു. കേരളത്തിന് 4122 കോടി രൂപ ലഭിക്കും. സംസ്ഥാനങ്ങൾക്ക് സാധാരണയായി അനുവദിക്കുന്ന ജിഎസ്ടി നഷ്ടപരിഹാരത്തിന് പുറമേയാണ് ഇത്രയും തുക അനുവദിച്ചത്.

രണ്ടു മാസം കൂടുമ്പോഴാണ് സാധാരണയായി ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുക. സംസ്ഥാനങ്ങൾക്കുള്ള കുടിശികയുടെ 50 ശതമാനവും ഒറ്റത്തവണയായി നൽകുമെന്ന് കേന്ദ്രം അറിയിച്ചു. കേന്ദ്രം 1.59 ലക്ഷം കോടി രൂപ വായ്പെടുത്ത് ജിഎസ്ടി നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞ കഴിഞ്ഞ മേയിൽ ചേർന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

ജിഎസ്ടി നഷ്ടപരിഹാരം എത്രയും പെട്ടെന്ന് നൽകണമെന്നു വ്യാഴാഴ്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ സന്ദർശിച്ച് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.