Wednesday, July 28, 2021

Latest Posts

പ്രമുഖ യുക്തിവാദി പ്രൊഫ. പി.ടി.രാമചന്ദ്രൻ അന്തരിച്ചു

കോഴിക്കോട് സർവ്വകലാശാല മുൻ ഗണിത ശാസ്ത്ര വിഭാഗം തലവനും സ്കൂൾ ഓഫ് മാത്തമറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ് മുൻ ഡയറക്ടറും പ്രസിദ്ധ യുക്തിവാദി സംവാദകനും ആയിരുന്ന പ്രൊഫ. പി.ടി.രാമചന്ദ്രൻ (62) അന്തരിച്ചു. നിലവിൽ കണ്ണൂർ സർവകലാശാല ഗണിത ശാസ്ത്ര വിഭാഗം ഫാക്കൽറ്റിയാണ്. കിഴിശ്ശേരിയിലുള്ള വസതിയിൽ വെച്ച് ഇന്നു രാവിലെ ഹൃദയാഘാതം മൂലം ആയിരുന്നു അന്ത്യം. സംസ്കാരം നാളെരാവിലെ 8 മണിക്കാണ്. 

ഭോപാൽ എയിംസിൽ ജോലിചെയ്യുന്ന മൂത്തമകൾ ഡോ. ആതിരയുടെ വിവാഹ നിശ്ചയമായിരുന്നു. വ്യാഴാഴ്​ച. ഭോപാൽ എയിംസിൽ തന്നെ ജോലിചെയ്യുന്ന പാലക്കാട്​ ആലത്തൂർ സ്വദേശിയുമയുള്ള ആതിരയുടെ വിവാഹ നിശ്ചയയം ഇന്ന് നടക്കേണ്ടിയിരുന്നതാണ്.വരൻറെ ബന്ധുക്കൾ ചടങ്ങിനായി ആലത്തൂരിൽനിന്ന്​ പുറപ്പെട്ടിരുന്നു. വീട്ടിൽ ഒരുക്കങ്ങൾ നടക്കുന്നതിനിടെ രാവിലെ ഒമ്പതോടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

യുക്തിവാദ രംഗത്ത് ശാസ്ത്രീയ കാഴ്ചപ്പാടുകൾ അവതരിപ്പിച്ച് ദീർഘകാലം സംഘടനാ രംഗത്തു സജീവമായിരുന്നു ഡോ. പി.ടി രാമചന്ദ്രൻ. കേരളാ യുക്തിവാദിസംഘത്തിൻറെ മുൻ മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്നു.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഭൗമശാസ്ത്ര വിഭാഗമായ മാർസ് (MAARS)ന്റെ ചെയർമാനാണ്. കേരളത്തിലെ ശാസ്ത്ര/യുക്തിചിന്താ പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗo മൂലം സംഭവിച്ചത്. പരിണാമ സിദ്ധാന്തത്തെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് നേടിയിരുന്ന അദ്ദേഹം പൊതുജനത്തിന് അത് പകർന്നു നൽകാനാണ് കൂടുതൽ സമയവും വ്യാപൃതനായിരുന്നത്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മികച്ച അധ്യാപകരിൽ ഒരാളും ഇടത് സഹയാത്രികനുമായിരുന്ന പ്രൊഫ: രാമചന്ദ്രൻ എല്ലാവരോടും ഊഷ്മളമായ സൗഹൃദവും നിലനിർത്തിയിരുന്നു. മഞ്ചേരി കിഴിശ്ശേരി ടീച്ചർ പടിയിലാണ് വീട്.

ഭാര്യ: പി ജയ. മക്കൾ : ഡോ. ആതിര , ചിത്തിര (എൻജിനീയർ , ബംഗളൂരു)
സഹോദരിമാർ: പി ടി ഇന്ദിര, പി ടി വിജയലക്ഷ്മി.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.