Fri. Mar 29th, 2024

ഗൂഗിളിന്റെ സേവനമായ മീറ്റിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഗൂഗിള്‍. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് ഗൂഗിള്‍ മീറ്റ് ഇനി പൂര്‍ണമായും സൗജന്യമായിരിക്കില്ല. 60 മിനിറ്റ് സമയം വരെയാണ് ഗൂഗിള്‍ മീറ്റ് ഇനി സൗജന്യമായി ഉപയോഗപ്പെടുത്തുവാന്‍ സാധിക്കുക. 55 മിനിറ്റിനു ശേഷം കോളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മീറ്റിംഗ് അവസാനിക്കാന്‍ പോകുകയാണ് എന്ന നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

അതേസമയം, വീഡിയോ കോളുകള്‍ക്ക് ഈ 60 മിനിറ്റ് പരിധി ഉള്‍പ്പെടുത്തിയിട്ടില്ല. ഗ്രൂപ്പ് കോളുകള്‍ക്ക് മാത്രമാണ് പുതിയ നിയന്ത്രണം. യുഎസ്, കാനഡ, മെക്‌സിക്കോ, ബ്രസീല്‍, ജപ്പാന്‍ എന്നിവയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളില്‍ നിലവില്‍ ഗൂഗിള്‍ പേര്‍സണല്‍ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ നിയന്ത്രണം വിധേയമാകുന്നത്.

60 മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യണമെങ്കില്‍ പ്രതിമാസം 7.99 ഡോളര്‍ (ഏകദേശം 740 രൂപ) വിലയുള്ള വര്‍ക്‌സ്‌പേസ് ഇന്റിവീജ്വലിലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് പുതിയ നിയമം. പണമടച്ചുള്ള പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്തതിനു ശേഷം ഒരാള്‍ക്ക് 24 മണിക്കൂര്‍ വരെ കോളുകള്‍ ചെയ്യാനാകും.