Thu. Mar 28th, 2024

നിയമസഭയിലെ കൈയാങ്കളിയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വിധി പറയാന്‍ മാറ്റി. കേസ് തീര്‍പ്പാക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരിജിയില്‍ വാദം പൂര്‍ത്തിയായിട്ടുണ്ട്.

സഭയിലെ ഉപകരണങ്ങളും മറ്റും നശിപ്പിച്ചതിനോട് രൂക്ഷമായ ഭാഷയിലാണ് കോടതി പ്രതികരിച്ചത്. അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്നത് ശരി തന്നെ. എന്നുവച്ച് സാമഗ്രികള്‍ നശിപ്പിക്കാമോ എന്ന് കോടതി ചോദിച്ചു. കോടതിയിലും കടുത്ത വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ തിന്റെ പേരില്‍ കോടതിയിലെ വസ്തുവകകള്‍ നശിപ്പിക്കുന്നത് ശരിയാകുമോ എന്നായിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ചോദ്യം.

ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമ നിര്‍മാണ സഭ അംഗങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നതില്‍ എന്ത് പൊതു താത്പര്യമാണുള്ളതെന്ന ചോദ്യവും കോടതി ഉന്നയിച്ചു. എന്നാല്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ സ്വഭാവികമാണെന്ന് സര്‍ക്കാര്‍ വാദിച്ചു.