Monday, July 26, 2021

Latest Posts

രാത്രി ഒന്‍പത് കഴിഞ്ഞ് വെളിയില്‍ ഇറങ്ങുന്ന യുവതികൾ വേശ്യകള്‍ ആണെന്നും അവരെ കൊല്ലാമെന്നും ഉദ്ബോധിപ്പിച്ച സ്വാലിഹ് ബത്തേരിക്കെതിരെ യുക്തിവാദിസംഘം പരാതിനൽകി

ഏതോ വിവരദോഷികളായ മതയോളികളുടെ കുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് പ്രായത്തിൻറെ പരിഗണന നൽകി പലരും അവഗണിച്ച കഴിഞ്ഞദിവസം സോഷ്യൽമീഡിയയിൽ വൈറലായ ആ കുട്ടിപിശാച് കുട്ടിയല്ല എന്ന് വെളിവായതോടെ മുഹമ്മദ് സ്വാലിഹ് ബത്തേരി എന്ന (21) കാരനെതിരെ ആലപ്പുഴയിലെ അസവർണ്ണ യുക്തിവാദിസംഘം പൊലീസിൽ പരാതിനൽകി. ഇയാളുടെ കടുത്ത സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കാൻ തയ്യറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അസവർണ്ണ യുക്തിവാദിസംഘം പ്രസിഡൻറ് പിപിസുമനൻ പറഞ്ഞു. ഇസ്ലാമിക പണ്ഡിതർ എന്നവകാശപ്പെടുന്ന കാൽക്കാശിന് വിവരമില്ലാത്ത ഇതുപോലുള്ള പണ്ഡിത ശിരോമണികൾ സോഷ്യൽ മീഡിയയിലൂടെ നിരന്തരം ഇത്തരത്തിലുള്ള സ്ത്രീവിരുദ്ധ പ്രഭാഷണങ്ങൾ പടച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പണ്ഡിത കൂശ്മാണ്ഡം കുട്ടിയല്ല 21 വയസ്സുള്ള യുവാവാണെന്ന് അറിഞ്ഞതോടെ നിരവധിപേർ പൊലീസിൽ പരാതിനൽകിയിട്ടുണ്ട്.

ഹോർമോൺ തകരാർ മൂലം സ്വാഭാവിക വളർച്ച ഇല്ലാത്ത, വയനാട് ബത്തേരി സ്വദേശികൾ ആയ ഹുസൈന്റെയും നൗഷീബയുടെയും 4 മക്കളിൽ മൂത്തവനായ മുഹമ്മദ് സ്വാലിഹ് അത്ഭുത ശിശുവാണെന്ന തരത്തിൽ അവതരിപ്പിച്ച് അന്ധവിശ്വാസ പ്രചരണങ്ങളും സോഷ്യൽമീഡിയയിൽ നടത്തിവരുന്നുണ്ട്. ഇത്തരം അന്ധവിശ്വാസ വീഡിയോകളിൽ കുടുങ്ങി കേരളത്തിൽ രണ്ട് സ്ത്രീകൾ ഈ വർഷം തന്നെ സ്വന്തം കുഞ്ഞുങ്ങളെ ദൈവത്തിന് ബലികൊടുത്തിരുന്നു. എങ്കിലും മതയോളികളെ പേടിച്ച് അന്ധവിശ്വാസ നിരോധന നിയമം പാസാക്കാൻ സർക്കാർ അമാന്തം കാണിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് മുഹമ്മദ് സ്വാലിഹിന്റെ ഒരു വിവാദ പ്രസംഗം സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നത്. കേരളത്തെ ഞെട്ടിച്ച സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയെ വെള്ളപൂശിയാണ് ഇദേഹം സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയത്. കേസിന്റെ വാദംകേട്ട ജഡ്ജിയേയും കോടതിയേയും ഇയാള്‍ പ്രസംഗത്തില്‍ ഇയാളുടെ വിവരദോഷം ന്യായീകരിക്കാനായി വ്യാജമായി ഉദ്ധരിക്കുന്നുണ്ട്.

സൗമ്യവധക്കേസിലെ വാദം കേള്‍ക്കുന്നതിനിടെ കോടതിമുറിയില്‍ നടന്ന സംഭവങ്ങളെന്ന് പറഞ്ഞ് കേരളത്തിലെ സ്ത്രീകളെയെല്ലാം അടച്ച്ആക്ഷേപിക്കുകയാണ് ഈ മതപ്രഭാഷകന്‍ ചെയ്തിരിക്കുന്നത്. കേസിന്റെ വാദംകേട്ട ജഡ്ജിക്കെതിരെയും കോടതിക്കെതിരെയും ഇയാള്‍ പ്രസംഗത്തില്‍ നടത്തുന്ന വ്യാജപ്രചരണത്തിനെതിരെയും കേസടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയോട് ഈ കൃത്യം ചെയ്യാനുണ്ടായ കാരണം എന്തെന്ന് ജഡ്ജ് ചോദിച്ചു എന്നും ഇതിന് മറുപടിയായി രാത്രി ഒന്‍പത് കഴിഞ്ഞ് വീടിന് വെളിയില്‍ ഇറങ്ങുന്നതെല്ലാം വേശ്യാ സ്ത്രീകളാണെന്നും അവര്‍ മറ്റുള്ളവരെ ആനന്ദിപ്പിക്കാന്‍, സുഖിപ്പിക്കാന്‍ ഇറങ്ങുന്നവരാണ് എന്നും . അതുകൊണ്ടാണ് താന്‍ അവരെ സമീപിച്ചത് എന്നും. എന്നാല്‍, അവര്‍ എന്നെ ധിക്കരിക്കുകയാണ് ഉണ്ടായത്. അതിനാലാണ് കൊലനടത്തിയതെന്നും ഗോവിന്ദച്ചാമി കോടതിയില്‍ പറഞ്ഞുവെന്നാണ് ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞത്. സാധാരണ അടച്ചിട്ട കോടതിമുറിയിലാണ് ബാലസംഗകേസുകൾ വാദം കേൾക്കുക, ഗോവിന്ദച്ചാമി ജഡ്ജിയോട് അങ്ങനെ പറഞ്ഞാൽ തന്നെ ഈ വിവരദോഷിയോട് ജഡ്‌ജി അത് പറഞ്ഞോ എന്നും പിപി സുമനൻ ചോദിച്ചു.

രാത്രി ഒന്‍പത് കഴിഞ്ഞ് വെളിയില്‍ ഇറങ്ങുന്ന സ്ത്രീകളെല്ലാം വേശ്യകളാണെന്ന വയനാട് സ്വദേശിയായ ഇയാളുടെ തികച്ചും സ്ത്രീവിരുദ്ധമായ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഒരു പരമ്പരയെന്നോണം ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി വിട്ടിട്ടില്ലാത്ത തലേക്കെട്ടുകാർ നിരന്തരം സ്ത്രീവിരുദ്ധ പ്രസംഗങ്ങൾ ഫെയ്‌സ്ബൂക്കിലും യുട്യൂബിലും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മത വിമർശനം നടത്തുന്നവർക്കെതിരെ നിരന്തരം വൃണക്കേസ് എടുത്ത് ബുദ്ധിമുട്ടിക്കുന്ന പൊലീസ് ഇത്തരം വിവരദോഷികൾക്ക് നേരെ കണ്ണടയ്ക്കുകയാണ്‌ ചെയ്യുന്നത്.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.