Saturday, September 25, 2021

Latest Posts

കമലഹാസനൊപ്പം ഫഹദും വിജയ് സേതുപതിയും,​ ലോകേഷ് കനകരാജ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

കമൽ ഹാസനും ലോകേഷ് കനകരാജും ഒന്നിക്കുന്ന വിക്രം എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് കമലഹാസൻ. കമലഹാസനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും ചിത്രത്തിലുണ്ട്.

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരുടെ മുഖമാണ് പോസ്റ്ററിൽ. ചോര പൊടിയുന്ന ചെറിയ മുറിവുകളോടെയാണ് മൂന്നുപേരും. ധീരന്മാരാണ് കിരീടം ചൂടുക എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കഴിവുറ്റ യുവതാരങ്ങൾക്കൊപ്പം താൻ എത്തുകയാണെന്നും മുൻ‌പത്തെപ്പോലെ വിജയിപ്പിക്കണമെന്നും കമലഹാസൻ ട്വിറ്ററിൽ കുറിച്ചു.

വിജയ്‌യുടെ മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം,​ ഗിരീഷ് ഗംഗാധരൻ കാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. രാജ്‌കമൽ ഇന്റർനാഷണലന്റെ ബാനറിൽ കമലഹാസനാണ് ചിത്രം നിർമ്മിക്കുന്നത്.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.