Thu. Apr 18th, 2024

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിഷേധ ട്രോള്‍ പങ്കുവെച്ച് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ ട്രോള്‍. ഇന്ധനവില നൂറ് കടക്കുമ്പോള്‍ സൈക്കിളിംഗാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് സണ്ണി കുറിക്കുന്നത്. സെക്കിളിനൊപ്പമുള്ള ചിത്രങ്ങളും സണ്ണി ലിയോണ്‍ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചിട്ടുണ്ട്. പെട്രോളിന് 35 പൈസയും ഡീസലിന് 10 പൈസയുമാണ് ഇന്ന് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വര്‍ധിക്കുമെന്നാണ് കരുതപ്പെടുന്നത്.