Wednesday, July 28, 2021

Latest Posts

നോയ്‌സ് കളര്‍ഫിറ്റ് ക്യൂബ് സ്മാര്‍ട് വാച്ച് ജൂലൈ 6ന് വില്‍പ്പനയ്ക്ക് എത്തും

നോയ്സ് കളര്‍ഫിറ്റ് ക്യൂബ് സ്മാര്‍ട്ട് വാച്ച് ഇന്ത്യയില്‍ ജൂലൈ 6 ന് വില്‍പ്പനയ്ക്കെത്തും. സ്മാര്‍ട്ട് വാച്ച് ഇപ്പോള്‍ ഫ്‌ലിപ്കാര്‍ട്ടില്‍ 2,499 രൂപയ്ക്ക് ലഭ്യമാണ്. എന്നാല്‍, ഈ സ്മാര്‍ട്ട് വാച്ചിന്റെ യഥാര്‍ത്ഥ വില 4,999 രൂപയാണ്. അതായത് ആദ്യ വില്‍പ്പനയ്ക്ക് ശേഷം ഈ വിലയില്‍ മാത്രമായിരിക്കും ലഭിക്കുന്നത്.

നോയിസ് കളര്‍ഫിറ്റ് ക്യൂബ് വാച്ച് ജൂലൈ 6 ന് ഉച്ചയ്ക്ക് കൃത്യം 12:00 മണിക്ക് ഫ്‌ലിപ്പ്കാര്‍ട്ട് വഴി വില്‍പ്പനയ്ക്കെത്തും. കറുപ്പ്, പിങ്ക് നിറങ്ങളില്‍ ഇത് വിപണിയില്‍ ലഭ്യമാണ്. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5 ശതമാനം അണ്‍ലിമിറ്റഡ് ക്യാഷ്ബാക്ക്, ബാങ്ക് ഓഫ് ബറോഡ മാസ്റ്റര്‍കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ സ്മാര്‍ട്ട് വാച്ച് വാങ്ങുന്നവര്‍ക്ക് 10 ശതമാനം കിഴിവ് എന്നിങ്ങനെയുള്ള ചില ഓഫറുകളും ഫ്‌ലിപ്പ്കാര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.
നോയ്സ് കളര്‍ഫിറ്റ് ക്യൂബ് വാച്ചില്‍ 240 x 240 പിക്സല്‍ റെസല്യൂഷനുള്ള 1.4 ഇഞ്ച് ഫുള്‍-ടച്ച് കര്‍വ്ഡ് എച്ച്ഡി ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. ഈ മറ്റ് വാച്ച് ക്ലൗഡ് അധിഷ്ഠിത വാച്ച് ഫെയ്സുകള്‍ നല്‍കുകയും സൈക്ലിംഗ്, നടത്തം, യോഗ, ട്രെഡ്മില്‍, ഓട്ടം എന്നിവ പോലുള്ള ഒന്നിലധികം സ്പോര്‍ട്സ് മോഡുകളെ സപ്പോര്‍ട്ടും ചെയ്യുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളുമായി നോയ്സ് കളര്‍ഫിറ്റ് ക്യൂബ് കണക്റ്റ് ചെയ്യാവുന്നതാണ്. 24 മണിക്കൂര്‍ ഹൃദയമിടിപ്പ് മോണിറ്റര്‍, ബ്ലഡ് പ്രഷര്‍ മോണിറ്റര്‍, സ്ലീപ്പ് മോണിറ്റര്‍ എന്നിവയും ഈ സ്മാര്‍ട്ട് വാച്ചില്‍ ഉണ്ട്.

കണക്റ്റിവിറ്റി സപ്പോര്‍ട്ടിനായി നോയ്സ് കളര്‍ഫിറ്റ് ക്യൂബ് ബ്ലൂടൂത്ത് 5.1 നെ സപ്പോര്‍ട്ട് ചെയ്യുന്നു. മാത്രമല്ല, ഐപി 68 സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളതാണ് ഈ സ്മാര്‍ട്ട് വാച്ചിനുള്ള വാട്ടര്‍ ആന്‍ഡ് ഡസ്റ്റ് റെസിസ്റ്റന്‍സ്. ഈ സ്മാര്‍ട്ട് വാച്ച് ഏഴ് ദിവസത്തെ ബാറ്ററി ലൈഫ് നല്‍കുന്നുവെന്നും ഒരു ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 150 മിനിറ്റ് എടുക്കുന്ന മാഗ്‌നറ്റിക് ചാര്‍ജറിനെ സപ്പോര്‍ട്ട് ചെയ്യുന്നു. സ്മാര്‍ട്ട് നോട്ടിഫിക്കേഷന്‍, ടൈമര്‍, അലാറം, വൈബ്രേഷന്‍ അലേര്‍ട്ട്, മ്യൂസിക് കണ്‍ട്രോള്‍, കാലാവസ്ഥാ പ്രവചനം എന്നിവയും ഉള്‍പ്പെടുന്നുണ്ട്.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.