Thursday, July 29, 2021

Latest Posts

ബേങ്ക് ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ ചിലവേറും; എ ടി എം, ചെക്ക് ബുക്ക് സേവനങ്ങള്‍ക്ക് നിരക്ക് ഏര്‍പ്പെടുത്തി

ബേങ്ക് ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ ചിലവേറും. കൊവിഡ് സാഹചര്യത്തില്‍ ബേങ്ക് ഇടപാടുകള്‍ക്ക് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ച സാഹചര്യത്തിലാണിത്. ഇന്ന് മുതല്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിനും ചെക്ക് ബുക്കിനും ഫീസ് ഈടാക്കും.

എടിഎമ്മില്‍ നിന്ന് നാല് തവണ സൗജന്യമായി പണം പിന്‍വലിക്കാം. അഞ്ചാം തവണ മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. ഇതിന് പുറമെ, എസ്ബിഐ സീറോ ബാലന്‍സ് അക്കൗണ്ടുകളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കും. കൊവിഡ് സാഹചര്യം തുടരുമ്പോഴും ബേങ്കിംഗ് മേഖലയിലെ പരിഷ്‌കാരം ഉപഭോക്താക്കളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അക്കൗണ്ട് ഉടമകള്‍ ഒരു വര്‍ഷം ചെക്ക് ബുക്കിലെ പത്ത് താളുകള്‍ക്കപ്പുറം ഉപയോഗിച്ചാലും ഫീസ് നല്‍കേണ്ടി വരും. ബി എസ് ബി ഡി അക്കൗണ്ട് ഉടമകളില്‍ നിന്ന് 15 രൂപ മുതല്‍ 75 രൂപ വരെയാണ് ഈടാക്കുക. ബേങ്ക് ശാഖകള്‍, എ ടി എം, സി ഡി എം എന്നിവയിലെ സാമ്പത്തികയിതര ഇടപാടുകള്‍ക്കും ട്രാന്‍സ്ഫറിനും ബി എസ് ബി ഡി അക്കൗണ്ട് ഉടമകള്‍ പണം നല്‍കേണ്ടതില്ല.

ഒരു മാസത്തെ നാല് സൗജന്യ പിന്‍വലിക്കലിനപ്പുറം ബ്രാഞ്ചുകളിലും എ ടി എമ്മുകളിലും പണം പിന്‍വലിച്ചാല്‍ ഓരോ ഇടപാടിനും 15 രൂപയും ജി എസ് ടിയും ഈടാക്കും. ഒരു സാമ്പത്തിക വര്‍ഷം ചെക്ക് ബുക്കിലെ ആദ്യ പത്ത് താളുകളാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. അതിന് ശേഷമുള്ള പത്ത് താളിന്റെ ചെക്ക് ബുക്കിന് 40 രൂപയും ജി എസ് ടിയും ഈടാക്കും. 25 താളുകളുള്ള ചെക്ക് ബുക്കിന് 75 രൂപയും ജി എസ് ടിയും നല്‍കണം. പത്ത് താളുകളുള്ള എമര്‍ജന്‍സി ചെക്ക് ബുക്കിന് 50 രൂപയും ജി എസ് ടിയും നല്‍കേണ്ടി വരും. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്ക് ചെക്ക് സേവനങ്ങള്‍ക്ക് പണം നല്‍കേണ്ടതില്ല.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.