Monday, July 26, 2021

Latest Posts

പാപനാശം 2ൽ ക​മ​ലഹാസന്റെ നാ​യി​ക​യാ​യി ന​ദിയാമൊയ്തു

ന​ദി​യാ​മൊ​യ്തു​ ​ക​മ​ല​ഹാ​സ​ന്റെ​ ​നാ​യി​ക​യാ​കാ​നൊ​രു​ങ്ങു​ന്നു.​ ​ദൃ​ശ്യം​ ​-​ 2​ന്റെ​ ​ത​മി​ഴ് ​റീ​മേ​ക്കാ​യ​ ​പാ​പ​നാ​ശം​ ​-2​ൽ​ ​ആ​ണ് ​ന​ദി​യ​ ​ ക​മ​ല​ഹാ​സ​ന്റെ​ ​നാ​യി​ക​യാ​കു​ന്ന​ത്. ദൃ​ശ്യ​ത്തി​ന്റെ​ ​ത​മി​ഴ് ​റീ​മേ​ക്കാ​യ​ ​പാ​പ​നാ​ശ​ത്തി​ൽ​ ​ഗൗ​ത​മി​യാ​യി​രു​ന്നു​ ​ക​മ​ലി​ന്റെ​ ​നാ​യി​ക​യാ​യ​ത്.​

​എ​ന്നാ​ൽ​ ​ഒ​രു​മി​ച്ച് ​ജീ​വി​ച്ചി​രു​ന്ന​ ​ഇ​രു​വ​രും​ ​ഇ​രു​വ​ഴി​ ​പി​രി​ഞ്ഞ​തോ​ടെ​ ​പാ​പ​നാ​ശം​ ​-​ 2​ൽ​ ​ഗൗ​ത​മി​യെ​ ​അ​ഭി​ന​യി​പ്പി​ക്കേ​ണ്ടെ​ന്ന് ​സം​വി​ധാ​യ​ക​ൻ​ ​ജി​ത്തു​ ​ജോ​സ​ഫി​നോ​ട് ​ക​മ​ൽ​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​ക​മ​ലി​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​നി​ന്നെ​ന്ന​പോ​ലെ​ ​സി​നി​മ​യി​ൽ​ ​നി​ന്നും​ ​അ​ക​ന്ന് ​നി​ൽ​ക്കാ​നാ​ണ് ​ഗൗ​ത​മി​ക്കും​ ​ഇ​ഷ്ടം.​ ​അ​ക്കാ​ര്യം​ ​ഒ​ര​ഭി​മു​ഖ​ത്തി​ൽ​ ​ഗൗ​ത​മി​ ​തു​റ​ന്ന് ​പ​റ​യു​ക​യും​ ​ചെ​യ്തു.

ദൃ​ശ്യം​ ​സീ​രി​സി​ന്റെ​ ​മ​ല​യാ​ളം,​ ​തെ​ലു​ങ്ക്,​ ​പ​തു​പ്പു​ക​ളി​ൽ​ ​നാ​യി​ക​യാ​യ​ ​മീ​ന​ ​പാ​പ​നാ​ശം​ 2​-​ൽ​ ​ഗൗ​ത​മി​യു​ടെ​ ​പ​ക​ര​ക്കാ​രി​യാ​കു​മെ​ന്നാ​ണ് ​കേ​ട്ടി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ദൃ​ശ്യ​ത്തി​ന്റെ​ ​മൂ​ന്ന് ​പ​തി​പ്പു​ക​ളി​ൽ​ ​നാ​യി​ക​യാ​യ​ ​മീ​ന​യ്ക്ക് ​പ​ക​രം​ ​മ​റ്റൊ​രു​ ​നാ​യി​ക​യെ​ ​അ​ഭി​ന​യി​പ്പി​ക്കാ​നാ​ണ് ​ക​മ​ല​ഹാ​സ​ന്റെ​ ​തീ​രു​മാ​ന​മ​ത്രെ.​ ​ന​ദി​യാ​മൊ​യ്തു​വി​ന് ​ന​റു​ക്ക് ​വീ​ണ​ത് ​അ​ങ്ങ​നെ​യാ​ണ്.
മ​ല​യാ​ള​ത്തി​ൽ​ ​ആ​ശാ​ ​ശ​ര​ത് ​അ​വ​ത​രി​പ്പി​ച്ച​ ​പൊ​ലീ​സ് ​ഓ​ഫീ​സ​റു​ടെ​ ​വേ​ഷം​ ​തെ​ലു​ങ്കി​ല​വ​ത​രി​പ്പി​ച്ച​ത് ​ന​ദി​യ​യാ​യി​രു​ന്നു. തെ​ലു​ങ്കി​ൽ​ ​നാ​യ​ക​ന്റെ​ ​എ​തി​രാ​ളി​യാ​യി​രു​ന്ന​ ​ന​ദി​യ​ ​ത​മി​ഴി​ൽ​ ​നാ​യ​ക​ന്റെ​ ​ജോ​ടി​യാ​കു​ന്ന​ത് ​കൗ​തു​ക​ക​ര​മാ​ണ്.’

1984​ൽ​ ​നോ​ക്കെ​ത്താ​ദൂ​ര​ത്ത് ​ക​ണ്ണും​ ​ന​ട്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ഫാ​സി​ൽ​ ​മ​ല​യാ​ള​ത്തി​ൽ​ ​പ​രി​ച​യ​പ്പെ​ടു​ത്തി​യ​ ​നാ​ദി​യ​ ​ത​മി​ഴി​ൽ​ ​അ​ര​ങ്ങേ​റി​യ​ത് ​ഫാ​സി​ൽ​ ​ത​ന്നെ​ ​ഒ​രു​ക്കി​യ​ ​ആ​ ​ചി​ത്ര​ത്തി​ന്റെ​ ​റീ​മേ​ക്കാ​യ​ ​പൂ​വേ​ ​പൂ​ ​ചൂ​ട​വാ​യി​ലൂ​ടെ​യാ​യി​രു​ന്നു.
ത​മി​ഴി​ൽ​ ​ര​ജ​നി​കാ​ന്ത്,​ ​വി​ജ​യ​കാ​ന്ത്,​ ​സ​ത്യ​രാ​ജ്,​ ​പ്ര​ഭു,​ ​റ​ഹ്‌​മാ​ൻ,​ ​ശി​വ​കു​മാ​ർ,​ ​രാം​കി,​ ​സു​രേ​ഷ്,​ ​മോ​ഹ​ൻ​ ​തു​ട​ങ്ങി​യ​ ​ഒ​ട്ടേ​റെ​ ​മു​ൻ​നി​ര​ ​നായകന്മാ​ർ​ക്കൊ​പ്പം​ ​ന​ദി​യ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​ക​മ​ല​ഹാ​സ​നൊ​പ്പം​ ​ഇ​താ​ദ്യ​മാ​ണ്.

മോ​ഹ​ൻ​ലാ​ലി​ന്റെ​ ​നാ​യി​ക​യാ​യ​ഭി​ന​യി​ച്ച​ ​നീ​രാ​ളി​യാ​ണ് ​ന​ദി​യാ​മൊ​യ്തു​വി​ന്റേ​താ​യി​ ​ഒ​ടു​വി​ൽ​ ​റി​ലീ​സാ​യ​ ​മ​ല​യാ​ള​ ​സി​നി​മ.​ ​ബി​ഗ് ​ബി​യ്ക്ക് ​ശേ​ഷം​ ​മ​മ്മൂ​ട്ടി​യും​ ​അ​മ​ൽ​ ​നീ​ര​ദും​ ​ഒ​ന്നി​ക്കു​ന്ന​ ​ഭീ​ഷ്‌​മ​പ​ർ​വ​ത്തി​ലും​ ​ന​ദി​യ​ ​ശ​ക്ത​മാ​യ​ ​ഒ​രു​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ഗാ​നി​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ൽ​ ​വ​രു​ൺ​ ​തേ​ജി​ന്റെ​ ​അ​മ്മ​യാ​യ​ഭി​ന​യി​ച്ച് ​വ​രു​ക​യാ​ണ് ​ന​ദി​യ​ ​ഇ​പ്പോ​ൾ.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.