Sunday, July 25, 2021

Latest Posts

‘ജോസഫൈൻ സ്റ്റുപിഡ് എന്നാണ് എന്നെ വിളിച്ചത്; വനിതാ കമ്മീഷൻ അധ്യക്ഷയെ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയുന്നവരെയെങ്കിലും നിയമിക്കുക’: സിസ്റ്റർ ലൂസി കളപ്പുര

പരാതി പറയാൻ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തെ തുടർന്നു രാജിവെച്ച മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ ന് എതിരെ രൂക്ഷ വിമർശനവുമായി സിസ്റ്റർ ലൂസി കളപ്പുര. സഭാധികാരികളിൽ നിന്ന് ഒരു സ്ത്രീ എന്ന നിലയിൽ താൻ നേരിട്ട പീഡനങ്ങളെ കുറിച്ച് പരാതി നൽകിയ തന്നെ ജോസഫൈൻ “സ്റ്റുപിഡ്” എന്നു വിളിച്ചുവെന്ന് ലൂസി കളപ്പുര വെളിപ്പെടുത്തി.

പോലീസിൽ നൽകിയ പരാതികൾക്ക് എഫ്‌ഐആർ ഇടാതെ പ്രതികളെ രക്ഷിക്കുന്ന സമീപനം ഉണ്ടായപ്പോൾ വനിതാ കമ്മീഷനെ സമീപിച്ച തന്നെ സ്റ്റുപ്പിഡ് എന്ന് വിളിക്കുന്ന സാഹചര്യം വരെ ഉണ്ടായി. വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ സ്ത്രീകളുടെ പരാതികൾ കേൾക്കാനല്ല അവർ സമയം കണ്ടെത്തിയത് എന്ന് സിസ്റ്റർ ലൂസി പറയുന്നു.

വനിതാ കമ്മീഷൻ അധ്യക്ഷയെന്നത് ഉന്നതപദവി അല്ല ഉത്തരവാദിത്വമാണ് എന്ന ബോധ്യം അവർക്ക് ഉണ്ടായിരുന്നില്ലെന്ന് വിമർശിച്ച സിസ്റ്റർ. സർക്കാർ ഇനിയെങ്കിലും വനിതാ കമ്മീഷൻ അധ്യക്ഷയെ തെരഞ്ഞെടുക്കുമ്പോൾ സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയുന്നവരെ എങ്കിലും പരിഗണിയ്ക്കണമെന്നും സിസ്റ്റർ ലൂസി കൂട്ടിച്ചേർത്തു.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.