Fri. Apr 19th, 2024

ആറു കഥകൾ ചേർന്ന ‘ചെരാതുകൾ’ എന്ന ആന്തോളജി ചിത്രം, ഗോവ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര നിർമ്മിച്ച് പത്ത് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസായ ചിത്രം ഷാനൂബ് കരുവത്ത്, ഷാജൻ കല്ലായി, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ എന്നിവരാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ആദിൽ ഇബ്രാഹിം, മറീന മൈക്കിൾ, മാല പാർവ്വതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവ്വതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവർ അഭിനയിക്കുന്നു. സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഓൺപ്രൊ എന്റർടെയ്ൻമെന്റ്സ്, പി.ആർ.ഒ: അജയ് തുണ്ടത്തിൽ.