Thu. Apr 18th, 2024

ലോകത്താകമാനം ജനപ്രീതി നേടി മുന്നേറുന്ന ക്ലബ് ഹൗസിന് വില്ലനായി മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്‌പോട്ടിഫൈയുടെ ഗ്രീൻ റൂമെത്തുന്നു. ക്ലബ്ബ് ഹൗസിന് സമാനമായ ലൈവ് ഓഡിയോ റൂം ഫീച്ചർ തന്നെയാണ് സ്പോട്ടിഫൈ തയ്യാറാക്കിയ പുതിയ ആപ്പ് നൽകുന്നത്.

ട്വിറ്റർ സ്‌പെയ്‌സ്, ക്ലബ്ബ് ഹൗസ് എന്നിവയിലുള്ള ഉപയോക്താക്കളെയാണ് പുതിയ ആപ്പ് ലക്ഷ്യമിടുന്നത്. ഓഡിയോ ആപ്പുകൾക്ക് ഉപയോക്താക്കൾ വർധിച്ച് വരുകയാണ്. ഫേസ്ബുക്ക് പോലെയുള്ള ആപ്പുകളും സ്വന്തമായി ക്ലബ്ബ് ഹൗസ് പോലുള്ള ഓഡിയോ ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ട്വിറ്റർ സ്‌പെയ്‌സസ് ട്വിറ്റർ ആപ്പിൽ തന്നെയുള്ള ഒരു ഫീച്ചറാണ്, എന്നാൽ ഇതിൽ നിന്ന് വ്യത്യസ്‌തമായി, സ്‌പോട്ടിഫൈ ഗ്രീൻറൂം പ്രത്യേകം ആപ്പാണ്. ഈ ആപ്പ് ഇതിനകം തന്നെ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ ഡൗൺലോഡ് ചെയ്യാനായി ലഭ്യമായിട്ടുണ്ട്.