Thursday, July 29, 2021

Latest Posts

പ്രണയം നിരസിച്ചതിന് 21കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; തടയാന്‍ ശ്രമിച്ച സഹോദരി ഗുരുതരാവസ്ഥയില്‍

പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21 -കാരിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു.ആക്രമണം തടുക്കാന്‍ ശ്രമിച്ച സഹോദരിക്ക് പരുക്കേറ്റു. പെരിന്തല്‍മണ്ണ എളാട് കൂഴംതുറ ചെമ്മാട്ടില്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ(13)യെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദിനെ(21) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യക്കൊപ്പം മുറിയിലുണ്ടായിരുന്ന ദേവശ്രീയെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ദൃശ്യ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കഴിഞ്ഞദിവസം ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ സി കെ സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്‌.

പ്രതി വിനീഷ് സ്ഥിരം ശല്യക്കാരനായിരുന്നു കൊല്ലപ്പെട്ട ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍. വര്‍ഷങ്ങളായി പ്രതി പ്രണയാഭ്യര്‍ത്ഥനയുമായി ദൃശ്യയുടെ പിറകെയുണ്ട്. പലതവണ താക്കീത് ചെയ്തിരുന്നു. ദൃശ്യയെ പ്രതി നേരത്തെ ശല്യപ്പെടുത്തിയിരുന്നതിനാല്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. അന്ന് രക്ഷകര്‍ത്താക്കളെ വിളിച്ച് കേസ് ഒത്തുതീര്‍പ്പ് ആക്കി വിട്ടതാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു.
കുറച്ചു ദിവസം മുമ്പ് പ്രതി വിനീഷ് വീട്ടിലെത്തി ദൃശ്യയെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. സമ്മതമല്ലെന്ന് അപ്പോള്‍ തന്നെ മറുപടി നല്‍കി. ഈ വിരോധമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്നും കുടുംബം വ്യക്തമാക്കി. ഇന്ന് രാവിലെ എട്ടരയോടെ വിനീഷ് ദൃശ്യയുടെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാന്‍ ചെന്ന സഹോദരിക്കും സാരമായി പരിക്കേറ്റു. ഹൃദയത്തോട് ചേര്‍ന്ന് കുത്തേറ്റ സഹോദരിയെ അടിയന്തര ശസ്ത്രക്രിയക്കും വിധേയയാക്കി.

ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്‍ നടത്തിയിരുന്ന ഫാന്‍സി സാധനങ്ങള്‍ വില്‍ക്കുന്ന ഹോള്‍സെയില്‍ കട രാത്രി കത്തിയിരുന്നു. കട കത്തിച്ചിട്ടുണ്ടെന്ന് ദൃശ്യയെ ഉപദ്രവിക്കുന്നതിനിടെ പ്രതി തന്നെ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.