Thursday, July 29, 2021

Latest Posts

മുഖ്യമന്ത്രിക്കെതിരായ ബി ജെ പി നേതാവിൻറെ ഭീഷണി പ്രസംഗം; അക്രമത്തിനുള്ള ആഹ്വാനമെന്ന് വിജയരാഘവന്‍

മുഖ്യമന്ത്രിക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. അക്രമത്തിനുള്ള ആഹ്വാനമാണ് രാധാകൃഷ്ണന്‍ നടത്തിയിരിക്കുന്നത്. ഇതിനെ രാഷ്ട്രീയമായ അഭിപ്രായപ്രകടനമായി കണക്കാക്കാനാകില്ല.

സി പി എം നേതാക്കളുടെ കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ് ബി ജെ പി അനുവര്‍ത്തിക്കുന്നത്. കുഴല്‍പ്പണ കേസില്‍ കുടുങ്ങിയതിന്റെ ജാള്യത മറക്കാനും ഉദ്യോഗസ്ഥരെ വിരട്ടി നിയമം കൈയിലെടുക്കാനുമാണ് ശ്രമം. ഇത് കേരളത്തില്‍ വിലപ്പോകില്ല. വിരട്ടലിന് മുന്നില്‍ മുട്ടുമടക്കുന്നതല്ല കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യമെന്നും സി പി എം സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.