Sunday, July 25, 2021

Latest Posts

ജൂൺ 16: ക്ഷുഭിത യൗവനങ്ങളുടെ നായകൻ, സുകുമാരൻ ഓർമ്മ ദിനം

✍️ സുരേഷ്. സി.ആർ

അനീതിക്കെതിരെ പോരാടുന്ന തന്റേടവും പൗരുഷവും നിറഞ്ഞ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നടനാണ് സുകുമാരൻ (1948 – 1997). ഒന്നര പതിറ്റാണ്ട് മലയാള ചലച്ചിത്രലോകത്ത് നായകസങ്കല്പങ്ങൾക്ക് പുതിയ ഭാവുകത്വം നൽകിയ അദ്ദേഹം സ്വഭാവ വേഷങ്ങളിലും തിളങ്ങി.

മലപ്പുറം ജില്ലയിലെ എടപ്പാളിൽ ജനനം. പാലാ സെന്റ് തോമസ് ഹൈസ്‌ക്കൂളിൽനിന്നും പ്രാഥമികവിദ്യാഭ്യാസം നേടിയതിനുശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഇംഗ്ലീഷ് സാഹിത്യത്തിന് ചേർന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം തുടർന്ന് കാസർഗോഡ് ഗവണ്‍മെന്റ് കോളേജ്, നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. പിന്നീട് അദ്ദേഹം നിയമ ബിരുദവും നേടിയിരുന്നു 

1974-ൽ എം.ടിയുടെ നിർമാല്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഇതിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അവതരിപ്പിച്ചത്.1977-ൽ പുറത്തുവന്ന ശംഖുപുഷ്പം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപെട്ടു.1978-ൽ എം.ടി യുടെ ബന്ധനം എന്നചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

കേരള ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായിരുന്നിട്ടുണ്ട്.രാത്രിവണ്ടി, നീലകണ്ണുകൾ, നീയോ ഞാനോ, രാധ എന്ന പെൺകുട്ടി, ഇഷ്ടമാണ് പക്ഷെ, കലിക,ശാലിനി എന്റെ കൂട്ടുകാരി, തീ കടൽ, കഴുമരം, ഇതാ ഒരു ധിക്കാരി, കോളിളക്കം തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.ഇരകൾ, പടയണികൾ എന്നീ ചിത്രങ്ങൾ നിർമിച്ചു. താരങ്ങളായ ഇന്ദ്രജിത്തും പൃഥ്വിരാജും മക്കളാണ്.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.