Sunday, July 25, 2021

Latest Posts

അർത്തുങ്കൽ ബസിലിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ച കപ്യാരുടെ വിധവ ലീമ, മക്കളോടൊപ്പം പള്ളിമിറ്റത്ത് സത്യാഗ്രഹം തുടങ്ങി

ആലപ്പുഴ രുപ താ കമ്പനിയുടെ കീഴിൽ പകർച്ചവ്യാധി പുണ്യാളനായി അവതരിപ്പിച്ച് കമ്പിക്കഷണ കച്ചവടം നടത്തി പ്രസിദ്ധിയാർജ്ജിച്ച ചേർത്തല അർത്തുങ്കൽ ബസിലിക്കയിലെ കൊവിഡ് ബാധിച്ച് മരിച്ച കപ്യാരുടെ വിധവ ലീമ മക്കളോടൊപ്പം പള്ളിമിറ്റത്ത് സത്യാഗ്രഹം തുടങ്ങി.

എല്ലാ വിധ കൊവിഡ് മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടു കഴിഞ്ഞമാസം നടന്ന ആദ്യകുർബാന മാമാങ്കങ്ങളെ തുടർന്ന് കൊവിഡ് ബാധിച്ച് മരിച്ച അർത്തുങ്കൽ വെളുത്തച്ചൻറെ കപ്യാരായിരുന്ന സാം ജയിംസിൻ്റെ ഭാര്യ ലീമയും മക്കളും ആണ് അർത്തുങ്കൽ പള്ളിയിൽ സത്യാഗ്രഹം ആരംഭിച്ചിരിക്കുന്നത്.

കഴിഞ്ഞ 4 തലമുറയായി സാം ജയിംസിൻ്റെ കുടുംബമാണ് പള്ളിയിൽ കപ്യാർ ജോലി ചെയ്യുന്നത്. ഭർത്താവ് കോവിഡ് വന്ന് മരിച്ചതിന് തുടർന്ന് കത്തനാർ മറ്റൊരാളെ കപ്യാർ ജോലിക്കെടുക്കുകയായിരുന്നു. എന്നാൽ രണ്ട് പെൺകുട്ടികളുള്ള സാം ജയിംസിൻ്റെ ഭാര്യ ലീമ ആലപ്പുഴ രൂപതയുടെ ഏതെങ്കിലും സ്ക്കൂളിൽ ജോലി ചോദിച്ചിട്ട് പോലും സഭ നൽകിയില്ല. ഒരു ലക്ഷം രൂപ വീതം രണ്ട് കുട്ടികളുടെയും പേരിൽ ബാങ്കിൽ ഇടാമെന്നും അർത്തുങ്കലിലെ പ്രൈവറ്റ് ഐടിസിയിൽ ജോലിനൽകാമെന്നുമാണ് സഭാധികാരികളുടെ നിലപാട്. എന്നാൽ നിസാര ശമ്പളത്തിലുള്ള ഐടിസിയിലെ ജോലി വേണ്ടെന്നും ഏതെങ്കിലും എയ്‌ഡഡ്‌ സ്‌കൂളിൽ പ്യൂൺ ആയെങ്കിലും ജോലി നൽകണമെന്നാണ് ലീമയുടെ ആവശ്യം. എന്നാൽ ആലപ്പുഴ രൂപത ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ് ലീമ മക്കളോടൊപ്പം വെളുത്തച്ഛൻ്റെ പള്ളിമിറ്റത്ത് സത്യാഗ്രഹം തുടങ്ങിയിരിക്കുന്നത്.

അർത്തുങ്കൽ ഇടവകയിലെ വിശ്വാസികളിലെ റിബൽ വിഭാഗം കണ്ണമാലി പള്ളിയിലെ പോലെ, കപ്യാരായിരുന്ന സാം ജയിംസിൻ്റെ വിധവയായ ലീമയെ കപ്യാരാക്കി ഒരു നവോത്ഥാനത്തിന് തുടക്കം കുറിക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുണ്ടെങ്കിലും ആരും സാം ജയിംസിൻ്റെ മരണത്തിന് ഉത്തരവാദികളായ രൂപതാ കമ്പനിയുടെ നിരുത്തരവാദപരമായ നടപടികളെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല.അർത്തുങ്കൽ ബസലിക്ക തീർത്ഥാടന കേന്ദ്രമായതിനാൽ ഒരു സ്ത്രീയെ കപ്യാർ ആക്കുന്നത് പ്രയാഗികമല്ല എന്നാണ് സഭയുട നിലപാട്.

കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന് നടത്താൻ പറ്റാതിരുന്ന ആദ്യകുർബാനക്കാരായ കുട്ടികളെയും ഇത്തവണ ആദ്യകുർബാന സ്വീകരിക്കാൻ പ്രായമായ കുട്ടികളെയും ഒരുമിച്ച് ആഘോഷമായ ആദ്യകുർബാന മാമാങ്കങ്ങളാണ് പള്ളിയിലും പല വീടുകളിലുമായി അർത്തുങ്കലിൽ കഴിഞ്ഞമാസം നടന്നത്.

മക്കൾ ഈ വർഷം തന്നെ കുർബാന തിന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴും എന്ന് കരുതുന്ന വിശ്വാസി പൊട്ടന്മാരുടെ കുത്തിതിമിർപ്പിനൊടുവിൽ കപ്യാര് തന്നെ കൊവിഡ് പോസിറ്റിവ് ആകുകയും മരണമടയുകയുമായിരുന്നു. ആദ്യകുർബാന മഹാമഹത്തിൽ പങ്കെടുത്ത ഒട്ടുമിക്കവർക്കും കൊവിഡ് പോസിറ്റിവ് ആയി. ഇപ്പോഴും ഒരുമാസത്തിലധികമായി അർത്തുങ്കൽ ബസലിക്കയും പ്രദേശങ്ങളും ഹോട്ട് സ്‌പോട്ട് ആണ്. ബാങ്കും പോലീസ് സ്റ്റേഷനും മെഡിക്കൽ ഷോപ്പും അല്ലാതെ മറ്റൊന്നും അവിടെ തുറക്കുന്നില്ല.

ആദ്യകുർബാന തീറ്റിക്കൽ മഹാമഹത്തിന് ശേഷം തൊട്ടടുത്ത ഇടവകയിലും വെള്ള നൈറ്റിക്കാർ കുടുംബ യൂണിറ്റുകളിലെ സ്ത്രീകളെയും കൂട്ടി കൊറോണയെ വീട്ടിൽകൊണ്ടുപോയി കൊടുക്കാനായി ഒരു കൊറോണ നിർമാർജന പ്രാർത്ഥനാ യജ്ഞവും സംഘടിപ്പിച്ചിരുന്നു.
എന്നാൽ വെള്ള നൈറ്റിക്കാർക്ക് നിയമം ബാധകമല്ലാത്തതിനാൽ ബന്ധപ്പെട്ട അധികാരികളോ, കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടത്തിലും ഇപ്പോൾ രണ്ടാം തരംഗത്തിലും ഹോട്സ്പോട്ട് ആവുകയും കോവിഡ് മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുപോലും അർത്തുങ്കൽ വെളുത്തച്ചൻ പകർച്ചവ്യാധി പുണ്യാളനാണെന്ന് വിശ്വസിക്കുന്ന വിശ്വാസി പൊട്ടന്മാരോ ഇതൊന്നും കാര്യമാക്കിയില്ല.

കൊവിഡ് കാലത്തും അല്ലേലൂയാ സൂത്രവുമായി ഇറങ്ങുന്ന അന്ധവിശ്വാസ തട്ടിപ്പുകാരെ നിലയ്ക്ക് നിർത്തുകയും കപ്യാർ സാം ജയിംസിനെ കൊലയ്ക്ക് കൊടുത്ത കത്തനാർക്കും സഭയ്ക്കും എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കുകയും കുടുംബത്തിന് ന്യായമായ നഷ്ടപരിഹാരം നൽകുകയും വേണമെന്ന് ആവശ്യപ്പട്ട് നാട്ടുകാരും ഇടവകക്കാരിൽ ഒരു വിഭാഗവും ലീമയ്ക്കും കുട്ടികൾക്കും പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.