Thursday, June 17, 2021

Latest Posts

കൊവിഡിന്റെ മൂന്നാം തരംഗം സംബന്ധിച്ചുള്ള മുന്നറിയിപ്പുള്ളതിനാൽ സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം തുടരേണ്ട സാഹചര്യം: മുഖ്യമന്ത്രി

കൊവിഡിന്റെ മൂന്നാം തരംഗം സംബന്ധിച്ചുള്ള മുന്നറിയിപ്പുള്ളതിനാൽ സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനം തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പാഠപുസ്തകത്തിനൊപ്പം ഡിജിറ്റല്‍ ഉപകരണങ്ങളും വിദ്യാര്‍ഥികളില്‍ ഉണ്ടാവേണ്ടതുണ്ട്. എല്ലാ വിദ്യാര്‍ഥികളുടെ കൈകളിലും പഠനത്തിനാവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എത്തിക്കുന്നതിനാവശ്യമായ പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. വിവിധ സ്രോതസുകളെ ഒന്നിച്ച് അണിനിരത്തിയാകും പദ്ധതി നടപ്പാക്കുകയെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
മുട്ടില്‍ മരം മുറി: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
വയനാട് മുട്ടില്‍ മരം മുറി കേസ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്നും വന്‍ കൊള്ളയാണ് നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. വകുപ്പ് മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.

നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള ഈട്ടിത്തടികള്‍ മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മുറിച്ച് കടത്തിയതായി അടിയന്തര പ്രമേയത്തിന് അനുമതി നേടിയ പി ടി തോമസ് പറഞ്ഞു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് കൊള്ള നടന്നത്. സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇത്തരത്തില്‍ മരം കൊള്ള നടന്നു. നൂറ് കോടിയിലേറെ രൂപ വിലയുള്ള മരങ്ങള്‍ മുറിച്ചുകടത്തി. വനംകൊള്ള അങ്ങാടിപ്പാട്ടായിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. പാവപ്പെട്ട ആദിവാസികളേയും കൃഷിക്കാരേയും തെറ്റിദ്ധരിപ്പിച്ചാണ് കൊള്ള നടന്നത്. കൊള്ള റിപ്പോര്‍ട്ട് ചെയ്ത മേപ്പാടി റേഞ്ച് ഓഫീസറെ വധക്കുമെന്ന് കൊള്ളക്കാര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ ഇവര്‍ക്കിതെതിരെ ഒരു നടപടിയും ഉണ്ടായില്ല. കൊവിഡ് മഹാമാരിക്കിടയിലെ നിയന്ത്രണങ്ങള്‍ക്കിടെ എങ്ങനെയാണ് ഈട്ടി തടികള്‍ വയനാട്ടില്‍ നിന്നും എറണാകുളത്തെത്തിയത്. എത്ര ചെക്കുപോസ്റ്റുകള്‍ കൊള്ളക്കാര്‍ക്കായി കണ്ണടച്ചുവെന്നും പി ടി തോമസ് ചോദിച്ചു.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.