Thursday, June 17, 2021

Latest Posts

ഗർഭിണിയായ ആനയെ ബോംബ് തീറ്റിച്ചു കൊന്ന സംഭവം: ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ രക്ഷിച്ച് വനം വകുപ്പ്

✍️ ഏംഗൽസ് നായർ (Gen. Secretary Animal Legal Force)

പൈനാപ്പിളിൽ ഒളിപ്പിച്ച ബോംബ് വായിലിരുന്നു പൊട്ടിത്തെറിച്ച് ദിവസങ്ങളോളം നരകയാതനയിൽ നിന്നു ചെരിഞ്ഞ ഗർഭിണിയായ ആനയെ കൊന്നവരെ ഒരു വർഷം കഴിഞ്ഞിട്ടും പിടികൂടാതെ സംരക്ഷണ വലയം തീർത്തിരിക്കുകയാണ് കേരള വനം വകുപ്പ്.

മണ്ണാർക്കാട് ഡിവിഷനിൽ വെള്ളിയാർ പുഴയിൽ കഴിഞ്ഞ വർഷം മെയ് 27 ന് ആയിരുന്നു കൊടും ചതിയിൽ ആന ഹൃദയം പൊട്ടി മരിച്ചത്. ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഈ ഹീനകൃത്യം നടത്തിയവരെ ഒരു വർഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാൻ ശ്രമിക്കാതെ പ്രതികളെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകി ആദരിക്കാനുള്ള ശ്രമത്തിലാണ് അഴിമതിയിൽ കുളിച്ചു നിൽക്കുന്ന കേരള വനം വകുപ്പ്.

പ്രതികളായ എടത്താനാട്ടുകര തെക്കുംപുറത്ത് വീട്ടിൽ റിയാസിനെയും അയാളുടെ പിതാവ് അബ്ദുൾ കരീമിനെയും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ച മണ്ണാർക്കാട് DFO സുനിൽ കുമാറിന് IFS പദവി നൽകുവാൻ കേരള സര്ക്കാർ രണ്ടു വട്ടം കേന്ദ്ര സർക്കാരിനോട് ശുപാർശ നൽകിക്കഴിഞ്ഞു എന്നതുതന്നെ കുത്തഴിഞ്ഞ വനം വകുപ്പിൽ നടക്കുന്ന അഴിമതിയുടെ അളവു കോലാണ്. ഈ DFO മറ്റു പല കേസുകളിലും പ്രതിയാണ്.

ആനയെ കൊന്ന സംഭവം അന്വേഷിക്കാൻ ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം എന്നാവശ്യപ്പെട്ട് അനിമൽ ലീഗൽ ഫോഴ്സ് വനം മന്ത്രി എ കെ ശശീന്ദ്രന് പരാതി നൽകി. പരാതിയിൽ നടപടി ഉണ്ടാകാത്ത പക്ഷം ഹൈക്കോടതിയെ സമീപിക്കുന്നതാണെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

വനം വകുപ്പിന് എതിരെയുള്ള പരാതികൾ തീർപ്പാക്കാൻ ഒരു ഓൺലൈൻ കോടതി സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് അനിമൽ ലീഗൽ ഫോഴ്സ് ഒരു പൊതു താൽപര്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വനം വകുപ്പിന് നൽകുന്ന ഒരു പരാതിയിൽ പോലും നടപടി ഇല്ലാത്തതിനാൽ സംഘടനക്ക് എപ്പോഴും ഹൈക്കോടതിയെ സമീപിക്കേണ്ടിവരുന്നു എന്ന കാരണം ഉയർത്തിയാണ് സംഘടന പ്രത്യേക വെർച്വൽ കോടതി ആവശ്യപ്പെട്ടിട്ടുള്ളത്. ഓൺലൈൻ കോടതി നിലവിൽ വന്നാൽ അഴിമതിക്കാരായ വനം വകുപ്പ് ജോലിക്കാർ മുട്ടുകുത്തുക തന്നെ ചെയ്യും.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.