Thursday, June 17, 2021

Latest Posts

കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നാളെ മുതൽ പുനരാരംഭിക്കും

കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മെയ് എട്ടിനാണ് കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നത്. രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ചീഫ് സെക്രട്ടറി അനുമതി നല്‍കിയത്.

എന്നാല്‍, സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്നതിനാല്‍ തിരക്കേറിയ റൂട്ടുകളില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുക. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും സര്‍വീസ്. അതിനാല്‍ യാത്രക്കാരെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.