Thursday, June 17, 2021

Latest Posts

കെ സുധാകരനെ കെ പി സി സി അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയോഗിച്ചു

സംസ്ഥാന കോണ്‍ഗ്രസിനെ ഇനി കെ സുധാകരന്‍ നയിക്കും. കൊൺഗ്രസിന്റെ പരമ്പരാഗത ആചാരപ്രകാരം സുധാകരനെ കെ പി സി സി അധ്യക്ഷനായി പാര്‍ട്ടി ഹൈക്കമാന്‍ഡ് സോണിയാ ഗാന്ധി നിയോഗിച്ച വിവരം രാഹുല്‍ ഗാന്ധി സുധാകരനെ അറിയിച്ചു. 

കെ പി സി സി ജനറല്‍ സെക്രട്ടറിയായിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സ്‌കൂള്‍ കാലഘട്ടത്തില്‍ കെ എസ് യുവിലൂടെയാണ് കണ്ണൂര്‍ എടക്കാട് നടാല്‍ സ്വദേശി സുധാകരന്റെ രാഷ്ട്രീയ പ്രവേശം. നിലവില്‍ കണ്ണൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്.

അഖിലേന്ത്യാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിന്റെ കൂടെ നിലയുറപ്പിച്ചു. 1978-ല്‍ സംഘടനാ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1978 മുതല്‍ 1981 വരെ ജനതാ പാര്‍ട്ടിയുടെ യുവജന വിഭാഗമായ യുവ ജനതയുടെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1984ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കെ പി സി സിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെമ്പര്‍, കണ്ണൂര്‍ ഡി സി സിയുടെ പ്രസിഡന്റ്, യു ഡി എഫിന്റെ കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

എ കെ ആന്റണി മന്ത്രിസഭയില്‍ സുധാകരന്‍ ആദ്യമായി വനം വകുപ്പിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായി. 2009 ല്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സി പി എമ്മിലെ കെ കെ രാഗേഷിനെ പരാജയപ്പെടുത്തിയാണ് എം പിയായത്. എന്നാല്‍, 2014ല്‍ പി കെ ശ്രീമതിയോട് പരാജയപ്പെട്ടു. 2019-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ സിറ്റിംഗ് എം പിയായിരുന്ന ശ്രീമതിയെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് സുധാകരന്‍ വീണ്ടും ലോക്‌സഭാംഗമായി.

1980, 1982 വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എടക്കാട് നിന്നും 1987 ല്‍ തലശ്ശേരിയില്‍ നിന്നും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. 1991 ല്‍ എടക്കാട് മണ്ഡലത്തില്‍ സി പി എമ്മിലെ ഒ ഭരതനോട് തോറ്റു. 1991 ല്‍ ഭരതന്റെ നിയമസഭാംഗത്വം കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ട് പോയ സുധാകരനെ 1992 ല്‍ കേരള ഹൈക്കോടതി വിജയിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ പോയ ഭരതനെ തന്നെ 1996 ല്‍ വിജയിയായി പ്രഖ്യാപിച്ച് കോടതി ഉത്തരവിറക്കി. 1996-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമതനായി ഇടതു മുന്നണിയുടെ പിന്തുണയോടെ മത്സരിച്ച എന്‍ രാമകൃഷ്ണനെ തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് സുധാകരന്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് 2001 ല്‍ ഇടതു സ്വതന്ത്രനായ കാസിം ഇരിക്കൂറിനെയും, 2006-ല്‍ സി പി എമ്മിന്റെ കെ പി സഹദേവനെയും തോല്‍പ്പിച്ച് കണ്ണൂരില്‍ നിന്ന് നിയമസഭാംഗമായി.
മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും പലതവണ തൊഴിലിന്റെ പേരിൽ പരസ്യമായി അപമാനിച്ചിട്ടുള്ളയാളാണ് കെ സുധാകരൻ. കമ്യൂണിസ്റ്റ് പാർട്ടി തൊഴിലാളി പ്രസ്ഥാനം ആണ് ഇന്ന് അതിന്റെ മുഖ്യമന്ത്രിയായി ഒരു ചെത്തുകാരന്റെ മകൻ വന്നാൽ. നാളെ ഒരു ചെത്തുകാരൻ തന്നെ മുഖ്യമന്ത്രിയായി വന്നേക്കാം. സഖാവ് വി.എസ് ഒരു തുന്നൽക്കാരൻ ആയിരുന്നു. തൊഴിലാളിപ്പാർട്ടിയുടെ നേതൃസ്ഥാനത്ത് തൊഴിലാളികളും തൊഴിലാളിയുടെ മക്കളുമൊക്കെ വരും. കോൺഗ്രസ് നേതാക്കൾക്ക് അത് മനസ്സിലാവണമെന്നില്ല. കേരളത്തിന്റെ സംസ്കാരം തൊഴിലുമായി ബന്ധപ്പെട്ടതാണ്. അപഹസിക്കുന്നവരെ ജനം പ്രബുദ്ധരാകുമ്പോൾ തോണ്ടിയെടുത്ത് മാലിന്യക്കുഴിയിൽ തട്ടിക്കൊള്ളും. അത് മനസിലാക്കാനുള്ള പ്രാഥമീക ജനാധിപത്യ ബോധമാണ് കോൺഗ്രസ് അണികൾക്കും നേതാക്കൾക്കും ആദ്യം ഉണ്ടാകേണ്ടത്.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.