Sunday, June 20, 2021

Latest Posts

നിപ്പ വൈറസിനെ കുർബാനയിൽ ആവാഹിച്ച ലോകപ്രശസ്ത അത്ഭുത രോഗശാന്തി ശുശ്രൂഷകൻ ഫാ: മാത്യു നായിക്കമ്പറമ്പിൽVc കോവിഡ് ബാധിച്ച് ആശുപത്രിയിൽ

നിപ്പ വൈറസിനെ കുർബാനയിൽ ആവാഹിച്ച്‌ കേരളത്തിൽ നിന്ന് ഓടിച്ചത് താനാണെന്ന് അവകാശപ്പെടുന്ന ലോകപ്രശസ്ത അത്ഭുത രോഗശാന്തി ശുശ്രൂഷകൻ ഫാ: മാത്യു നായിക്കമ്പറമ്പിൽVc , ഫാ: ബിജു കൂനൻ Vc, ഫാ: ജോർജ് തയ്യനാട്ടുവേലി Vc തുടങ്ങി പല അത്ഭുത Vc മാർക്കും രോഗശാന്തി ശുശ്രൂഷകർക്കും കോവിഡ് സ്ഥിരീകരിച്ചു. മുരിങ്ങൂരിലും പോട്ടയിലും ഉള്ള വൈദികരും സിസ്റ്റേഴ്‌സും ശുശ്രുഷകരും അന്തേവാസികളും ഉൾപ്പെടെ 80 ഓളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ദൈവം തന്ന ബുദ്ധിയും കഴിവും സ്വന്തം കാര്യത്തിന് ഉപയോഗിക്കുകയും, മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കാത്തതുകൊണ്ടും, ദൈവത്തിന് നന്ദി പറയാത്തതുകൊണ്ടുമാണ് കൊറോണയെന്ന പകർച്ചവ്യാധിയെ ദൈവം മനുഷ്യർക്ക് അനുവദിച്ചത് എന്നാണ് കത്തോലിക്കരുടെ ഏറ്റവും വലിയ ധ്യാനഗുരുവായ ഫാ: നായ്ക്കം പറമ്പിൽ കുഞ്ഞാടുകളെ ഇതുവരെ ഉദ്ബോധിപ്പിച്ചിരുന്നത്. (പ്രസംഗത്തിന്റെ Link താഴെ കൊടുക്കുന്നു.)

ഫാ: നായ്ക്കം പറമ്പിലിനും അദ്ദേഹം വിളിച്ച് പ്രാർത്ഥിക്കുന്ന ദൈവത്തിനും യാതൊരുവിധ നീതിയും വകതിരിവും ഇല്ല എന്ന് ഈയൊരു പ്രസംഗത്തിലൂടെ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. ഇയ്യാൾ പറയുന്ന ദൈവം നീതിമാനായിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇയ്യാൾക്കും ധ്യാനം കൂടിയവർക്കും, ഇയാളുടെ പാരികർമ്മികൾക്കുമെങ്കിലും രോഗം വരാതെ കാക്കണ്ടേ?

നാനാ ജാതി മതസ്ഥർ കൊറോണ മൂലം കഷ്ടപ്പെടുന്ന ഈ “കെട്ട ” കാലത്ത് ഫാ: നായ്ക്കം പറമ്പിലിനെ പോലെയുള്ള പുരോഹിതർ എന്ത് അടിസ്ഥാനത്തിൽ ആണ് ഇത്തരം വിഡ്ഡിത്തങ്ങൾ വിളിച്ചു പറയുന്നത് അധികാരികൾ ഗൗരവത്തോടെ കാണാത്തത് എന്ന് മനസിലാകുന്നില്ല. മോഹനൻ വൈദ്യർക്ക് ഒരു നീതിയും വെള്ള നൈറ്റിയിട്ടവർക്ക് മറ്റൊരു നീതിയുമാണോ?

ജന സമൂഹത്തെ അന്ധവിശ്വാസത്തിലേക്കും, അനിശ്ചിതത്വത്തിലേക്കും, ഭയത്തിലേക്കും തള്ളിവിട്ട് അതിൽ നിന്നും സാമ്പത്തിക ലാഭം ഉണ്ടാക്കുന്ന ഫ: നായ്ക്കം പറമ്പിലിനെപ്പോലുള്ള ധ്യാന ഗുരുക്കന്മാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് ഭയമാണെങ്കിലും കുഞ്ഞൻ കൊവിഡ് വൈറസ് താൻ നീതിമാനാണെന്ന് തെളിയിച്ചിരിക്കുകയാണ്.

നിപ്പാ വൈറസിനെ കേരളത്തിൽനിന്നും ഓടിക്കാനായത് ശാസ്ത്രജ്ഞന്മാർ പഠിച്ചതുകൊണ്ടല്ലെന്നും താൻ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് വൈറസിനെ പരിശുദ്ധ കുർബാനയിൽ അർപ്പിച്ച് പ്രാർത്ഥിച്ചതുകൊണ്ടാണെന്നും ഫാദർ മാത്യു നായ്ക്കം പറമ്പിൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൻറെ ഫെയ്‌സ്‌ബുക്ക്‌ പേജിൽ പോസ്റ്റ് ചെയ്തിട്ടുള്ള വീഡിയോയിൽ എടുത്തുപറയുന്നുണ്ട്.
കണ്ണൂരിനപ്പുറം, തളിപ്പറമ്പിനപ്പുറം,മുടിയാമല അപ്പുറം,പൈതൽ മലയിൽ വെച്ച് രണ്ടുപേരുടെ മുൻപിൽ കുർബാന ചൊല്ലുമ്പോൾ കർത്താവ് നേരിട്ട് നിർദ്ദേശം നൽകിയതനുസരിച്ച്‌ നിപ്പാവൈറസിനെ കുർബാനയിൽ സമർപ്പിച്ച് പ്രാത്ഥിക്കുകയും കർത്താവിനെ സ്തുതിപ്പിച്ച് സുഖിപ്പിച്ചെന്നും പിറ്റേദിവസവും കുർബാന സമയത്ത് നായ്ക്കം പറമ്പിലിന്റെ സ്തുതിപ്പിക്കലിൽ വീണുപോയ പൊങ്ങാനായ കർത്താവ് വീണ്ടും നിപ്പ വൈറസിനെ കുർബാനയിൽ സമർപ്പിച്ച് തന്നെ സ്തുതിക്കാൻ ആവശ്യപ്പെട്ടെന്നും താൻ അതുപോലെ ചെയ്‌തെന്നും പിന്നീട് നിപ്പാവൈറസ് എന്ന് കേട്ടിട്ടുപോലുമില്ലെന്നും ശാസ്ത്രജ്ഞമാരുടെ കഴിവുകൊണ്ടല്ല നിപ്പാവൈറസിനെ ഓടിക്കാനായത് എന്നും തന്റെ പ്രാർത്ഥനയുടെ ശക്തികൊണ്ടാണെന്നും അവകാശപ്പെടുന്ന ഈ ധ്യാനഗുരു കൊറോണയെയും വിശ്വസിച്ചാൽ താൻ പ്രാർത്ഥിച്ച് മാറ്റാമെന്ന് അവകാശപ്പെട്ടിരുന്നു.

മാത്യു നായ്ക്കം പറമ്പിലിന്റെ കൊറോണ നിർവീര്യ പ്രാർത്ഥന ഇങ്ങനെയാണ്:

സർവ്വശക്തനായ ദൈവമേ, അങ്ങേക്ക് മഹത്വം.ഞങ്ങളുടെ കർത്താവായ ഈശോയേ, ഈ ലോകം മുഴുവനെയും അങ്ങയുടെ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറക്കണമെ…! അവിടുത്തെ കരുണകടലിൽ മുക്കിയെടുക്കണമെ…!

ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിൻറെ സകല ശക്‌തികളുടെയും മീതേ ചവിട്ടിനടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. (ലൂക്കാ 10 : 19)

അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്‌; നമ്മുടെ മാത്രമല്ല ലോകം മുഴുവൻറെയും പാപങ്ങള്‍ക്ക്‌. (1 യോഹന്നാന്‍ 2 : 2)

അവൻറെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.(1 പത്രോസ് 2 : 24)

ദൈവവചനത്തിന്റെ അനന്ത യോഗ്യതയാൽ, അനന്ത ശക്തിയാൽ യേശുനാമത്തിന്റെ അനന്തയോഗ്യതയാൽ, അനന്ത ശക്തിയാൽ കൊറോണവൈറസ് ഈ ലോകത്ത് നിർവീര്യമാകട്ടെ. (ലോകത്തിലെ ഏറ്റവും വലിയ സൗഖ്യദായകനായ ഡോക്റ്റർ കർത്താവാണെന്ന ഉത്തമ വിശ്വാസത്തിൽ യേശുക്രിസ്തുവിൻറെ അധികാരമുള്ളനാമത്തിൽ ശാസിക്കുകയും ഭൽസിക്കുകയും ചെയ്യുക)

തുടർന്ന് പരിശുദ്ധവിനാൽ നിറഞ്ഞ് ആകാവുന്നത്ര ഉച്ചത്തിൽ ആകാവുന്നത്രയും പ്രാവശ്യം Hallelujah Hallelujah Hallelujah(ഹല്ലേലൂയ്യാ ) വിളിക്കുക .

അതിനുശേഷം 40 പ്രാവശ്യം സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ചൊല്ലണം.

അതിന് ശേഷം 9 തവണ വിശ്വാസപ്രമാണം ചൊല്ലണം.

എന്നിട്ട് 12 പ്രാവശ്യം ‘എത്രയും ദയയുള്ള മാതാവേ….’ എന്നു തുടങ്ങുന്ന പ്രാർത്ഥന ലോകം മുഴുവനും വേണ്ടി ചൊല്ലി സമർപ്പിക്കുക. അതോടെ കൊറോണ വൈറസ് പമ്പകടക്കുമെന്നും ശേഷിക്കുന്നവ നിർവീര്യമാകുമെന്നും ധ്യാനഗുരു ഫാദർ മാത്യു നായ്ക്കംപറമ്പിൽ VC അവകാശപ്പെട്ടിരുന്നു.

പ്രാർത്ഥനാസഹായം വേണ്ടവർക്ക് കൊറോണ ഭീതി ഒഴിവാകുന്നതുവരെ ഓൺലൈനായി ലഭിക്കും എന്ന് പരസ്യം ചെയ്യുകയും, സ്തോത്രകഴ്ചയും സംഭാവനകളും ഓൺലൈൻ ആയോ മണിയോഡർ ആയോ അയക്കാൻ വിശ്വാസി പൊട്ടന്മാർക്ക് സൗകര്യവും ഏർപ്പെടുത്തിയിരുന്നു ഇയാൾ.

ഈ കരിസ്മാറ്റിക് രോഗശാന്തി ശുശ്രൂഷകർ എല്ലാവരും,വേഗം കോവിഡ് വിമുക്തരായി അത്ഭുതരോഗശാന്തി ശുശ്രൂഷകളിലേക്ക് വീണ്ടും പ്രവേശിക്കാൻ തീക്ഷണമായി നമുക്ക് പ്രാർത്ഥിക്കാം… അല്ലേലൂയാ സൂത്രം!… സൂത്രം! കർത്താവെ സൂത്രം!

കൊറോണയ്ക്കു പ്രാർത്ഥന സഹായം തേടി പോട്ട ധ്യാന കേന്ദ്രത്തിലേക്ക് ഫാദർ മാത്യു നായിക്കൻപറമ്പിനെ വിളിച്ചപ്പോൾ കിട്ടിയ മറുപടി കേട്ട് നോക്കൂ.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.