Friday, July 30, 2021

Latest Posts

എന്തുകൊണ്ട് സുരേന്ദ്രൻ? എന്തുകൊണ്ട് ജാനു?; സുരേന്ദ്രനും ജാനുവുമൊക്കെ വെറും വിഡ്ഢികൾ മാത്രം!

✍️ ഷഫീന ബീവി

ബിജെപിയുടെ കുഴൽ പണ കേസിനെ കുറിച്ചാണ്, ഇത്രയും പണം കേരളത്തിലെ ബിജെപി നേതാക്കളായ കള്ളന്മാർക്ക് നൽകിയാൽ അത് അടിച്ച് മാറ്റുന്നവരാണ് ഇവരെന്ന് അറിയാത്ത പെരും കള്ളന്മാരൊന്നുമല്ല കേന്ദ്രത്തിലിരിക്കുന്നത്. അവർ അത്രയും പെരുങ്കള്ളന്മാർ ആയതുകൊണ്ടാണ് അവിടെയിരുന്ന് ജനപ്രതിനിധികളെ വരെ വിലക്കുവാങ്ങി രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി ഇൻഡ്യ ഭരിയ്ക്കുന്നത്.

അവർക്ക് ഇതിലൂടെയും ലക്ഷ്യമുമുണ്ട്. അതിനെക്കുറിച്ച് ആലോചിക്കുക. നാനൂറുകോടിയല്ല അവരുടെ വിഷയമാകുന്നത്. അത് പത്ത് ലക്ഷം വാങ്ങിയെന്ന് പറയപ്പെടുന്ന സി.കെ ജാനുവായിരിക്കും. ഉയർന്നു വരുന്ന അടിസ്ഥാന ജനതയുടെ നേതാക്കളെയും അവരുടെ പൊളിറ്റിക്സിനെയും തകർക്കണം.
കാശുവാങ്ങുന്നവരെന്ന രീതിയിൽ അവമതിയ്ക്കണം.അത് അവർ നന്നായി ചെയ്യുന്നുണ്ട്. സംഘപരിവാറിനൊപ്പം പോകുന്നവരൊക്കെ ഐഡന്റിറ്റി നഷ്ടപ്പെട്ടവരായി മാറുന്നു. അതെന്തുകൊണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ?

ഈ കുഴൽ പണ ഇടപാടിലൂടെയും അവർ എത്രപേരെ തകർത്തെടുത്തു? സംഘപരിവാറിനു വേണ്ടി സംസാരിച്ച സകലരെയും തകർത്തു. ഇവരെല്ലാം കാശു വാങ്ങിയെന്ന് ജനം സംശയിക്കുന്നു. മെട്രോമാൻ ഉൾപ്പടെ സംശയത്തിന്റെ നിഴലിലായിരിക്കുന്നു.

അതിനർത്ഥം, അവർക്ക് കുറേ അടിമകളെ ലഭിച്ചിരിക്കുന്നു. ഈ കുഴൽപ്പണ കേസിൽ പെടുത്തി എക്കാലവും അവരുടെ കാൽ കീഴിലിട്ട് ചവിട്ടാൻ കുറേ ജന്മങ്ങൾ..! സത്യത്തിൽ ഇത് സംഘപരിവാറിന്റെ കേന്ദ്ര നേതൃത്വം അറിഞ്ഞ് കളിച്ചതാണ്.നാനൂറു കോടിയൊക്കെ അവർക്ക് നിസാരമാണ്.
ഇതും പറഞ്ഞ് കേന്ദ്ര ഏജൻസികൾക്ക് ഏതൊരു സംഘപരിവാറുകാരന്റെയും വീട്ടിൽ കയറി വിരട്ടാൻ കഴിയും. കുറേ കുറ്റവാളികൾ…! ഇത് വലിയൊരു കളിയാണ്. കേരളത്തിൽ സംഘപരിവാറിന്‌ നിലയുറപ്പിക്കാൻ ഉള്ള കളി. കാരണം കേന്ദ്ര ഏജൻസികൾ, കമ്മ്യൂണിസ്റ്റുപാർട്ടി നേതാക്കളെ കുടുക്കാൻ ഇറങ്ങിയിട്ട് യാതൊന്നും കിട്ടിയില്ല… ആകെ നിരാശരും ഗതികെട്ടവരുമായി അവർ മാറി.അവർക്ക് കേരളത്തിൽ ഇനിയും പിടിച്ച് നിൽക്കണം.

അമിത് ഷായുടെ നിരന്തരമായ കണ്ണുകൾ ഇവിടെ ഉണ്ടാവണം. അതിനായി അവർ കുറേ വിഡ്ഡികളെ വലയിൽ വീഴിച്ചു. അതിലൊരു വിഡ്ഢിയാണ് കെ സുരേന്ദ്രൻ.
കെ.സുരേന്ദ്രനെ വ്യക്തിഹത്യ ചെയ്യാൻ മുന്നിൽ നിന്നിട്ടുള്ളത് എന്നും ബിജെപിയിലെ ഒരു വിഭാഗമാണ്. ഈ ഓഡിയോ കൃത്രിമമായിരിക്കാനും വഴിയുണ്ട്. കാരണം മുൻപ് ഇറക്കിയ വീഡിയോ സൃഷ്ടിച്ചത് കേരളത്തിലെ ഒരു വ്യാജ വനിതാ ജേണലിസ്റ്റ് ആയ സൈബർ ഗുണ്ടയാണ്‌. അവരാകട്ടെ ബിജെപിയിലെ ഒരു വിഭാഗവുമായും ചില തീവ്രഹിന്ദുത്വ സംഘടനകളുമായി ടൈ അപ് ഉള്ളവളുമാണ്. അവർക്ക് ഒപ്പം നിന്നുകൊണ്ടാണ് അവർ കെ. സുരേന്ദ്രനെ നാറ്റിച്ചത്.

അതെ ബിജെപി ഇനി കേരളത്തിൽ പുതിയ നേതൃ നിരയെ കൊണ്ടുവരും. അവർക്ക് നേതാക്കളോ അണികളോ ഒന്നും പ്രശ്നമല്ല. അവരുടെ ഹിന്ദുത്വ ആശയമാണ് പ്രധാനം. അതിനുവേണ്ടി ഏതവന്റെ തലയും അവർ എടുക്കും. അതിൻറെ ഏറ്റവും നല്ല ഉദാഹരണമാണ് എൽ കെ അദ്വാനി. സുരേന്ദ്രനും ജാനുവുമൊക്കെ വെറും വിഡ്ഢികൾ മാത്രം.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.