Sunday, June 20, 2021

Latest Posts

കൊടകര ദേശസ്നേഹ-കുഴൽപ്പണക്കേസ്: ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് സി കെ പത്മനാഭന്‍

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനിലേക്ക് നീളുന്ന കൊടകര കുഴല്‍പ്പണ കേസില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ സമിതി അംഗവുമായ സി.കെ.പത്മനാഭന്‍. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. അത് പ്രകൃതി നിയമമാണ്. പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിയില്‍ മാത്രമല്ല രാഷ്ട്രീയത്തിലും ശുദ്ധീകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിച്ച ധര്‍മടത്ത് ബി ജെ പി സ്ഥാനാര്‍ഥിയായിരുന്നു സി കെ പത്മനാഭന്‍.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.