Sunday, June 20, 2021

Latest Posts

ചിറ്റയം ഗോപകുമാര്‍ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍

കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി അടൂര്‍ എം എല്‍ എ ചിറ്റയം ഗോപകുമാറിനെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്ത് നിന്ന് സ്ഥാനാര്‍ഥിയില്ലാത്തതിനാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.

നിലവിലെ നിയമസഭയില്‍ 99 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. 41 പേരാണ് പ്രതിപക്ഷത്തുള്ളത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ എം ബി രാജേഷ് വിജയിച്ചത് 40 നെതിരെ 96 വോട്ടുകള്‍ നേടിയാണ്. മന്ത്രി വി അബ്ദുറഹിമാന്‍, കെ ബാബു എം എ്ല്‍ എ, പ്രോ ടൈം സ്പീക്കറായിരുന്ന പി ടി എ റഹീം എന്നിവരും പ്രതിപക്ഷ അംഗം വിന്‍സന്റ് എം എല്‍ എയും വോട്ട് രേഖപ്പെടുത്തിയിരുന്നില്ല.


Latest Posts

spot_imgspot_img

Don't Miss

Stay in touch

To be updated with all the latest news, offers and special announcements.